മമ്മൂട്ടിയുടെ നായികയായി ബാഹുബലിയിലെ നടി !
Published on
മമ്മൂട്ടിയുടെ നായികയായി ദേവസേനയുടെ ചേട്ടത്തി. ലോക സിനിമകളിൽ ഇടംപിടിച്ച ബാഹുബലി ചിത്രത്തിൽ ദേവസേനയുടെ ചേട്ടത്തിയായി ശ്രദ്ധനേടിയ നടി മെഗാസ്റ്റാറിനെ നായികയാവുന്നു.
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര (വൈഎസ്ആര്‍) റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രത്തിലാണ് നടി ആശ്രിതാ വെമുഗന്തി മമ്മൂട്ടിയുടെ ഭാര്യയാവുന്നത്. മാഹി വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘യാത്ര’ എന്നാണ് പേര്.
2009 സെപ്റ്റംബര്‍ 2 ന് ഒരു ഹെലികോപ്പ്റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞ വൈഎസ്ആറിന്‍റെ രാഷ്ടീയ ജീവിതമാകും ചിത്രം പ്രതിപാദിക്കുന്നത്. വൈഎസ്ആറിന്‍റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തിൽ ആശ്രിതാ വെമുഗന്തി എത്തുമ്പോള്‍ മകള്‍ ഷർമിളയുടെ വേഷത്തിൽ നടി ഭൂമികയെത്തും.
‘ബാഹുബലി 2-ദി കണ്‍ക്ലൂഷനി’ല്‍ അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രത്തിന്‍റെ ചേട്ടത്തിയായി എത്തിയത് ആശ്രിതാ വെമുഗന്തിയായിരുന്നു. മികച്ച ഭാരതനാട്യം, കുച്ചുപ്പുടി നര്‍ത്തകി കൂടിയാണ്.
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളാണ് മെഗാസ്റ്റാറിനെ വരാനിരിക്കുന്നത്. 2018 ബിഗ് ബജറ്റ് ചിത്രങ്ങളുടെ സമയമാണ്. ഒട്ടേറെ ബിഗ്ബജറ്റ് ചിത്രങ്ങളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. 
Continue Reading
You may also like...
Related Topics:ashrita vemuganti, Mammootty, yatra telugu movie
