Connect with us

ഈ പ്രോഗ്രാമിന് ഞാൻ കൂടി പോകേണ്ടത് ആയിരുന്നു… ഡേറ്റിന്റെ വിഷയം വന്നതുകൊണ്ട് ഒഴിവായതാണ് ജന്മദിനാഘോഷം കഴിഞ്ഞ് സുധി പൊട്ടിക്കരഞ്ഞു, മടങ്ങിയത് ‘ആ ആഗ്രഹം’ നടക്കാതെ; നെഞ്ച് പൊട്ടി ഉല്ലാസ് പന്തളം

News

ഈ പ്രോഗ്രാമിന് ഞാൻ കൂടി പോകേണ്ടത് ആയിരുന്നു… ഡേറ്റിന്റെ വിഷയം വന്നതുകൊണ്ട് ഒഴിവായതാണ് ജന്മദിനാഘോഷം കഴിഞ്ഞ് സുധി പൊട്ടിക്കരഞ്ഞു, മടങ്ങിയത് ‘ആ ആഗ്രഹം’ നടക്കാതെ; നെഞ്ച് പൊട്ടി ഉല്ലാസ് പന്തളം

ഈ പ്രോഗ്രാമിന് ഞാൻ കൂടി പോകേണ്ടത് ആയിരുന്നു… ഡേറ്റിന്റെ വിഷയം വന്നതുകൊണ്ട് ഒഴിവായതാണ് ജന്മദിനാഘോഷം കഴിഞ്ഞ് സുധി പൊട്ടിക്കരഞ്ഞു, മടങ്ങിയത് ‘ആ ആഗ്രഹം’ നടക്കാതെ; നെഞ്ച് പൊട്ടി ഉല്ലാസ് പന്തളം

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വിടവാങ്ങിയ വാർത്ത ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സുധിയുടെ സുഹൃത്ത് ഉല്ലാസ് പന്തളം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

ഞാൻ ഉറക്കത്തിൽ നിന്നും എണീയ്ക്കുന്നത് തന്നെ ഈ വാർത്തയും കേട്ടാണ്. എനിക്ക് വിശ്വസിക്കാൻ വയ്യ. ഒന്നും പറയാൻ ആകാത്ത അവസ്ഥയിൽ ആണ്. ഞങ്ങൾ ഈ ഒന്നാം തീയതി സ്റ്റാർമാജിക്ക് ഷൂട്ട് കഴിഞ്ഞു വീട് എത്തിയതേ ഉള്ളൂ. ഈ പ്രോഗ്രാമിന് ഞാൻ കൂടി പോകേണ്ടത് ആയിരുന്നു. ഡേറ്റിന്റെ വിഷയം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണയ്ക്ക് ശേഷമുള്ള എല്ലാ പരിപാടികളിലും ഞങ്ങൾ ഒരുമിച്ചാണ്. ഞങ്ങൾ ഒരുമിച്ചാണ് എപ്പോഴും അത് തന്നെയാണ് ഈ വാർത്ത കേട്ടപ്പോൾ ഏറ്റവും അധികവും ദുഖവും. എനിക്ക് അറിയില്ല എന്ത് പറയണമെന്ന്.

കുഞ്ഞുങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ ആണ് ദുഃഖം വരുന്നത്. ഉല്ലാസ് പറഞ്ഞു. വേറെ ഏതോ ഒരു ഉല്ലാസ് കൂടി ആണ് അവന്റെ കൂടെ ഉണ്ടായത്. ഞാൻ ആയിരുന്നില്ല കൂടെ ഉണ്ടായിരുന്നത് . എന്റെ പിറന്നാൾ ദിനം അവൻ എന്റെ അടുത്ത് വന്നിരുന്നു. അന്ന് വീട് വച്ചില്ല എന്ന് പറഞ്ഞുകൊണ്ട് അവൻ കുറെ കരഞ്ഞു. ഞങ്ങൾ കുറെ സമാധാനിപ്പിച്ചിരുന്നു ന്നും ഉല്ലാസ് പന്തളം പറഞ്ഞു.

ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. പരുക്കേറ്റവർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു

സിനിമകളിലും ടെലിവിഷൻ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

Continue Reading
You may also like...

More in News

Trending

Recent

To Top