Connect with us

ആര്യയെയും സിബിനെയും വലിച്ചുകീറി; ഇത്രയ്ക്ക് വേണ്ടായിരുന്നു; നാദിറയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!!

Bigg Boss

ആര്യയെയും സിബിനെയും വലിച്ചുകീറി; ഇത്രയ്ക്ക് വേണ്ടായിരുന്നു; നാദിറയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!!

ആര്യയെയും സിബിനെയും വലിച്ചുകീറി; ഇത്രയ്ക്ക് വേണ്ടായിരുന്നു; നാദിറയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!!

ബിഗ് ബോസ് മലയാളം സീസൺ 6 കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിൽ പോലും പുറത്തെ ‘ഷോ’ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചും വിമർശിച്ചുമെല്ലാം മുൻ മത്സരാർത്ഥികളും ഇപ്പോഴത്തെ മത്സരാർത്ഥികളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വ്യക്തി ജാസ്മിന്‍ ജാഫറായിരുന്നു. വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടി വന്നെങ്കിലും പുറത്ത് വലിയ ജനപിന്തുണ ജാസ്മിന് ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മുന്‍ ബിഗ് ബോസ് താരവും നടിയുമായ ആര്യ ബഡായിക്കെതിരെ രൂക്ഷ വിമർശനവുമായി ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. ആര്യ തന്നെ സൈബർ ആക്രമണത്തിന് ഇട്ടുകൊടുത്തുവെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ പറഞ്ഞത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർത്ഥിയായിരുന്ന നാദിറ. ജാസ്മിന്‍ ആര്യയെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസമാണ് ഞാന്‍ കണ്ടത്. അതിന് മുമ്പ് ഞാന്‍ ഇതേകാര്യം ചിന്തിച്ചിരുന്നു.

പ്രത്യേകിച്ച് ആര്യ ചേച്ചിയൊക്കെ സൈബർ ബുള്ളിയിങ് വലിയ രീതിയില്‍ അനുഭവിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. അനുഭവിച്ച ആള്‍ എന്ന നിലയില്‍ അതിന്റെ ബുദ്ധിമുട്ടികള്‍ അറിയാന്‍ സാധിക്കും. ചിലർ സൈബർ ബുള്ളിയിങ്ങിനെ നേരിട്ടുകൊണ്ട് കടന്നു പോകും.

എന്നാല്‍ മറ്റ് ചിലർക്ക് അങ്ങനെ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ആര്യക്കും സിബിനും കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചോയ്സൊക്കെയാണെങ്കിലും ഇത് ഞങ്ങള്‍ക്കെതിരേയും തിരിച്ച് വരുമെന്ന കാര്യം അവർ മനസ്സിലാക്കണമെന്നും നാദിറ കൂട്ടിച്ചേർക്കുന്നു.

ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാകണം ബിഗ് ബോസ് വിന്നറാകേണ്ടതെന്ന മാനദണ്ഡമൊന്നും അവിടേയില്ല. ജിന്റോ നല്ലൊരു മത്സരാർത്ഥിയായിരുന്നു. അതില്‍ തർക്കമൊന്നുമില്ല. പിന്നെ പിആർ ഒക്കെയുണ്ട്. അതുണ്ട് എന്നുള്ളത് അംഗീകരിക്കണം. പിആർ ഇല്ലാതെ ഫൈനലില്‍ എത്തുന്നവരുമുണ്ടെന്നും നാദിറ പറയുന്നു.

More in Bigg Boss

Trending

Recent

To Top