Connect with us

ഒടുവിൽ അവർ കണ്ടുമുട്ടി; ആ സർപ്രൈസ് പൊട്ടിച്ച് അഭിഷേക്; കൂടെയുള്ള ആളെ കണ്ട് ഞെട്ടി!!

Bigg Boss

ഒടുവിൽ അവർ കണ്ടുമുട്ടി; ആ സർപ്രൈസ് പൊട്ടിച്ച് അഭിഷേക്; കൂടെയുള്ള ആളെ കണ്ട് ഞെട്ടി!!

ഒടുവിൽ അവർ കണ്ടുമുട്ടി; ആ സർപ്രൈസ് പൊട്ടിച്ച് അഭിഷേക്; കൂടെയുള്ള ആളെ കണ്ട് ഞെട്ടി!!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. സീസൺ 6 കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിലും പുറത്തെ ‘ഷോ’ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ഷോയിൽ നാലാം സ്ഥാനമായിരുന്നു അഭിഷേകിന് ലഭിച്ചത്. പുറത്ത് നല്ല പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അഭിഷേക്. സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ് അഭിഷേക്.

ഇപ്പോഴിതാ അഭിഷേക് പങ്കു വെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന അഖിൽ മാരാരെ കാണാൻ പോകുന്നതിനെക്കുറിച്ചാണ് അഭിഷേക് പറയുന്നത്. താൻ വളരെ എക്സൈറ്റഡ് ആണെന്നും ഒരാളെ മീറ്റ് ചെയ്യാൻ പോവുകയാണെന്നും പറഞ്ഞാണ് അഭിഷേക് വീഡിയോ ആരംഭിക്കുന്നത്.

താൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്ത് പുള്ളിയുടെ ഒരു മെസേജ് ഉണ്ടായിരുന്നു, അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടെന്ന് അഭിഷേക് പറയുന്നു. അഖിലിനെ കാണാൻ അഭിഷേക് പോകുന്നതും കാണുന്നതുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. അഖിലേട്ടനെ കണ്ടു, സംസാരിച്ചു , മണിക്കൂറുകളോളം സംസാരിച്ചെന്നും അഭിഷേക് പറയുന്നു.

ബിഗ് ബോസിലേത് പോലെ തന്നെ എന്തും വെട്ടിത്തുറന്ന് പറയുന്ന മനുഷ്യനാണെന്നും താൻ വലിയ ഫാനാണെന്നും അഭിഷേക് പറയുന്നു. നേരത്തെ നമുക്ക് കോൺടാക്റ്റ് ചെയ്യാൻ പറ്റില്ല , കാരണം എന്തോരം ഫാൻസ് ഉണ്ടാവും. ഇപ്രാവശ്യം പുള്ളി തന്നെ ഇങ്ങോട്ട് മെസേജ് അയച്ചപ്പോൾ കിട്ടിയ അവസരം ഞാൻ മുതലാക്കി. അഖിലേട്ട കാണാമോ എന്ന് ചോദിച്ചപ്പോൾ അതിനെന്താ മോനെ കാണാലോ എന്ന് പറഞ്ഞു.

അതുകൊണ്ട് താൻ വളരെ ഹാപ്പി ആണെന്നും അഭിഷേക് പറഞ്ഞു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. അഖിലേട്ടന്റെ കൂടെ അഭി ബ്രോ അടിച്ചു പൊളിച്ചു ലെ സൂപ്പർ നല്ല വ്യക്തി ആണ് അഖിലേട്ടൻ. അഭിയും അഖിൽ ഏട്ടനെ പോലെ തന്നെ എന്നിങ്ങനെയാണ് കമന്റുകൾ. ബിഗ് ബോസ് സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് അഖിലായിരുന്നു. വിജയി ആയതും അഖിൽ തന്നെയായിരുന്നു.

സീസൺ തുടങ്ങുമ്പോൾ അഖിലിനെതിരെ ഒരുപാട് വിർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മത്സരം അവസാനിക്കാറായപ്പോഴെക്കും ആരാധകർ കൂടുകയായിരുന്നു. അഭിഷേകിനും അങ്ങനെ തന്നെയായിരുന്നു തുടക്കത്തിൽ ധാരാളം ഹേറ്റേഴ്സ് ഉണ്ടായിരുന്നു എങ്കിലും മത്സരം അവസാനിക്കാറായപ്പോഴേക്കും ആരാധകർ കൂടി ഫൈനൽ 5 ൽ എത്തുകയായിരുന്നു.  

അതേസമയം മഞ്ഞ കാർ‍ഡിന് ശേഷം എന്തുകൊണ്ടാണ് താൻ പിന്നീട് വലിയ രീതിയിൽ സജീവമാകാതിരുന്നതെന്ന് പറഞ്ഞ അഭിഷേകിന്റെ വാക്കുകൾ വൈറലായിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കാണ് അഭിഷേകിന്റെ മറുപടി. വിവാഹം അടക്കമുള്ള ആരാധകരുടെ ചോദ്യങ്ങളോടും അഭിഷേക് പ്രതികരിച്ചു.

ബിഗ് ബോസിൽ മഞ്ഞ കാർഡും തന്ന് വായടിപ്പിച്ചു. എൽജിബിടി കമ്മ്യൂണിറ്റിയെ കുറിച്ച് പിന്നീട് സംസാരിക്കാതിരുന്നത് അതുകൊണ്ടാണ്. ബിഗ് ബോസിന് ചില നിയമങ്ങളൊക്കെ ഉണ്ടല്ലോ. റെഡ് കാർഡ് തന്നിരുന്നെങ്കിൽ ഞാൻ ഇറങ്ങി വരേണ്ടി വന്നേനെ. കാർഡ് കിട്ടിയപ്പോൾ ഡൗൺ ആയത് മനപ്പൂർവ്വമാണ്. അബദ്ധം പറ്റാതിരിക്കാൻ ഞാൻ ചവിട്ടിപിടിച്ചതാണ്.

പിന്നെ വേറെ പ്ലാനുകളും ഉണ്ടായിരുന്നു’, എന്ന് അഭിഷേക് പറഞ്ഞു. എന്നാണ് വിവാഹം എന്ന ചോദ്യത്തിന് ഇപ്പോഴെ ഇല്ലെന്നായിരുന്നു അഭിഷേകിൻറെ മറുപടി. ‘പറ്റിയാളെ എന്ന് കണ്ടുപിടിക്കുന്നോ അന്ന് വിവാഹം കഴിക്കും. നിലവിൽ സിംഗിൾ ആണ്. മിക്കവാറും സിംഗിൾ ആയി ജീവിതം പോകുമെന്നാണ് തോന്നുന്നത്. പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല, സിനിമയിലൊക്കെ അവസരത്തിന് നോക്കാമെന്നൊക്കെ വെച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോൾ വിവാഹം നോക്കുന്നില്ല.

കല്യാണക്കാര്യത്തിൽ യഥാർത്ഥത്തിൽ കൺഫ്യൂഷനാണ്. പ്രേമിക്കാനായിട്ടും വിവാഹം കഴിക്കാനായിട്ടും ഒരാളെ നോക്കുന്നില്ല. നല്ലൊരാൾ വരട്ടെ. നമ്മൾ ജീവിതത്തിൽ ആരെയെങ്കിലുമായി ഇടപകുമ്പോൾ ഷി ഈസ് ദി വൺ എന്ന് തോന്നുമല്ലോ, അപ്പോൾ ആലോചിക്കാം. ക്രഷ് ഉണ്ടോയെന്ന് ചോദിച്ചാൽ ക്രഷ് ഉണ്ട്. ഇല്ലെന്ന് പറഞ്ഞാൽ ഞാൻ കള്ളനായിപ്പോകും’, എന്നും അഭിഷേക് പറഞ്ഞു. 

More in Bigg Boss

Trending