Connect with us

അബർണതിയെ ഭയന്ന് വിവാഹ വാർത്ത രഹസ്യമായി സൂക്ഷിച്ചു ; ഒടുവിൽ ആര്യയും സയേഷയും മാർച്ചിൽ വിവാഹിതരാകുന്നു !

Malayalam Breaking News

അബർണതിയെ ഭയന്ന് വിവാഹ വാർത്ത രഹസ്യമായി സൂക്ഷിച്ചു ; ഒടുവിൽ ആര്യയും സയേഷയും മാർച്ചിൽ വിവാഹിതരാകുന്നു !

അബർണതിയെ ഭയന്ന് വിവാഹ വാർത്ത രഹസ്യമായി സൂക്ഷിച്ചു ; ഒടുവിൽ ആര്യയും സയേഷയും മാർച്ചിൽ വിവാഹിതരാകുന്നു !

ഒടുവിൽ തമിഴ് നടൻ ആര്യയും സയേഷ്യും മാർച്ചിൽ വിവാഹിതരാകുന്നു. ഗജനികാന്ത് എന്ന ചിത്രത്തിൽ നായിക നായന്മാരായി അഭിനയിക്കുന്ന സമയത്ത് തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

ഹൈദരാബാദിൽ വച്ചാണ് ഇവർ വിവാഹിതരാകുന്നത് . വിവാഹത്തീയതി ഉടൻ അറിയിക്കുമെന്നാണ് കരുതുന്നത്. മുൻപ് ഇരുവരുടെയും വിവാഹ വാർത്ത പുറത്തു വന്നപ്പോൾ ആരാധകർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.

ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു. 16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി.  താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്. 

ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. ഇതാണ് വിവാഹ വാർത്ത കാരണം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

arya and sayesha getting married soon

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top