Malayalam Breaking News
ബഡായ് ബംഗ്ലാവിൽ നിന്നും മാറ്റിയ കാര്യം പോലും അറിഞ്ഞില്ല – വെളിപ്പെടുത്തലുമായി ആര്യ
ബഡായ് ബംഗ്ലാവിൽ നിന്നും മാറ്റിയ കാര്യം പോലും അറിഞ്ഞില്ല – വെളിപ്പെടുത്തലുമായി ആര്യ
By
ബഡായി ബംഗ്ലാവ് സീസണ് 2 വന്നപ്പോള്‍ എല്ലാവരും പെട്ടെന്ന് ശ്രദ്ധിച്ചത് പിഷാരടി-ആര്യ ജോഡിയുടെ അഭാവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് പരിപാടിയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. സേവ് പിഷാരടി ആന്റ് ആര്യ ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പരിപാടി കാണുന്നില്ലെന്നും ബോറടി ബംഗ്ലാവായി മാറിയ പരിപാടി അടുത്ത് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന തരത്തിലുമുള്ള അഭിപ്രായമായിരുന്നു പ്രേക്ഷകരുടേത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്യ.
സീസണ് 2 വരുന്നതിനെക്കുറിച്ച് പ്രമോ കണ്ടപ്പോഴാണ് മനസ്സിലായതെന്നും തന്നെ പരിപാടിയില്‍ നി്ന്ന് നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നും ആര്യപറയുന്നു. പരിപാടിയില്‍ ആരൊക്കെ വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്. വ്യക്തിപരമായ തീരുമാനമല്ല, ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നത് ചാനലാണ്, ചാനലിന്റെ സ്വന്തം പരിപാടിയാണ്. ആരൊക്കെ വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്.
ബഡായി ബംഗ്ലാവില്‍ നിന്നും വിളിച്ചാല്‍ താനോടി പോവുമെന്നും താരം പറയുന്നു, ഇടയ്ക്ക് താന്‍ വേറെ രാജ്യമൊക്കെ സന്ദര്‍ശിക്കും എന്നാലും വീട്ടിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്നും താരം പറയുന്നു. ഇന്നത്തെ ആര്യയാക്കിയത് ബഡായി ബംഗ്ലാവാണെന്നും തറവാട്ടിലേക്ക് തിരിച്ചുപോവുന്ന സുഖമാണ് അതെന്നും താരം പറയുന്നു. മിഥുന് രമേഷും ഭാര്യ ലക്ഷ്മിയുമാണ് ബഡായി ബംഗ്ലാവില്‍ ആര്യയ്ക്കും പിഷാരടിയ്ക്കും പകരമായിട്ടെത്തിയത്.
arya about new badai banglow
