Malayalam
ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം അടുത്ത സുഹൃത്തുക്കൾ; വീണ കുടുംബത്തിലെ അംഗം, പക്ഷെ പാഷാണം ഷാജി.. മനസ്സ് തുറന്ന് ആര്യ
ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം അടുത്ത സുഹൃത്തുക്കൾ; വീണ കുടുംബത്തിലെ അംഗം, പക്ഷെ പാഷാണം ഷാജി.. മനസ്സ് തുറന്ന് ആര്യ
ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ആര്യ. അതെ സമയം തന്നെ
ബിഗ് ബോസ് മലയാളത്തിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു താരം. ഷോ യുടെ അകത്ത് നിന്നും പുറത്ത് നിന്നും സൈബർ ആക്രമണം ആര്യയ്ക്ക് നേരിടേണ്ടി വന്നു.
കൊറോണ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിച്ചെങ്കിലും ആര്യയ്ക്ക് എതിരെയുള്ള വിമർശങ്ങൾക്ക് കുറവൊന്നുമില്ല
ഇപ്പോൾ ഇതാ ഇതേക്കുറിച്ച് തുറന്നുപറഞ്ഞ്എ ത്തിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആരോടും തനിക്ക് ദേഷ്യമില്ല .കുറേയെറെ ബന്ധങ്ങളാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അച്ഛനോട് സംസാരിക്കുന്നത് പോലെയാണ് പാഷാണം ഷാജിയോട് സംസാരിക്കാറുള്ളത്. അച്ഛായി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. തന്നേയും മോളേയും ഒരു പിതാവിനെപ്പോലെയാണ് അദ്ദേഹം നോക്കുന്നത്. വീണ പണ്ടേ എന്റെ കുടുംബത്തിലെ അംഗമാണ്.
ആര്യവെമ്പാലയെന്നാണ് ചിലരൊക്കെ തന്നെ വിശേഷിപ്പിക്കാറുള്ളത്. എല്ലാവര്‍ക്കും പാമ്പുകളെ പേടിയാണല്ലോ, പേടിയും ബഹുമാനവും ചേര്‍ന്നായിരിക്കും ഇത്തരത്തിലൊരു പേരിട്ടതെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു.
8 വയസ്സുകാരിയായ മകളെക്കുറിച്ച് പറഞ്ഞ് വരെ ചിലര്‍ മെസ്സേജ് അയയ്ക്കുന്നുണ്ട്. ബിഗ് ബോസ് ഒരു ഗെയിം ഷോയായിരുന്നു. അത് അവിടെ തീര്‍ന്നു. മത്സരങ്ങളും ടാസ്‌ക്കുകളും വിവാദങ്ങളുമെല്ലാം അവിടെ അവസാനിച്ചു. മത്സരാര്‍ത്ഥികളിലൊരാള്‍ക്ക് പോലും ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. വ്യത്യസ്ത അഭിപ്രായമാണ് ഓരോരുത്തരും പറയാറുള്ളത്. അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അതെല്ലാം ഞങ്ങള്‍ രമ്യമായി പരിഹരിക്കാറുണ്ടായിരുന്നു.
താന്‍ ഫേക്കാണെന്ന കണ്ടെത്തലുകളുമായാണ് പലരും എത്തിയത്. ഇതേക്കുറിച്ച് പറഞ്ഞായിരുന്നു ഒരുവിഭാഗത്തിന്റെ വിമര്‍ശനം. തുടക്കത്തില്‍ താന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടത് നിര്‍ത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചപ്പോഴും പലരും തന്നെ വിമര്‍ശിക്കുകയായിരുന്നുവെന്നും ആര്യ പറയുന്നു. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ അന്വേഷണം നടന്നുവരികയാണ്.
ശരിക്കുമുള്ള ആര്യ ബിഗ് ബോസില്‍ നിങ്ങള്‍ കണ്ടത് ശരിക്കുമുള്ള ആര്യയെയാണ്. ഇമോഷണലി വീക്കായ ഒരാളാണ് ഞാന്‍. വളരെ പണിപ്പെട്ടാണ് ഇമോഷന്‍ അടക്കുന്നത്. ബഡായി ബംഗ്ലാവിലെ ആര്യയായിരിക്കും ബിഗ് ബോസിലുമെന്നായിരുന്നു ചിലരൊക്കെ കരുതിയത്. അതൊരു കഥാപാത്രമായിരുന്നുവെന്ന് പലരും മനസ്സിലാക്കിയിരുന്നില്ല. അത് പോലെയല്ല ശരിക്കുമുള്ള ആര്യ. പ്രത്യേകിച്ച് സ്ട്രാറ്റജികളൊന്നുമില്ലാതെയാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്നും താരം പറയുന്നു.
arya
