Connect with us

‘ഏഷ്യൻ സിനിമയുടെ മാതാവ്’; അരുണ വാസുദേവ് അന്തരിച്ചു

News

‘ഏഷ്യൻ സിനിമയുടെ മാതാവ്’; അരുണ വാസുദേവ് അന്തരിച്ചു

‘ഏഷ്യൻ സിനിമയുടെ മാതാവ്’; അരുണ വാസുദേവ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിരൂപകയും ചിത്രകാരിയും ഫെസ്റ്റിവൽ ക്യുറേറ്ററു‌മായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. വാർ‌ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു അരുണ. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഒട്ടേറെ ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചിട്ടുള്ള അരുണ ‘ഏഷ്യൻ സിനിമയുടെ മാതാവ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. അരുണ രചിച്ച ‘ബിയിങ് ആൻഡ് ബികമിങ്, ദ് സിനിമാസ് ഓഫ് ഏഷ്യ’ എന്ന പുസ്തകം ഏഷ്യൻ സിനിമയെ സംബന്ധിച്ച നാഴികക്കല്ലായാണ് കണക്കാക്കുന്നത്. രശ്മി ദൊരൈസ്വാമി, ലതിക പട്ഗാവോങ്കർ, എന്നിവരുമായി ചേർന്നായിരുന്നു ഈ പുസ്തരം രചിച്ചത്.

1988-ൽ ഏഷ്യൻ സിനിമാ സംബന്ധിയായ ‘സിനിമായ’ എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകൾ മാനിച്ച് ഫ്രാൻസിലെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദെ ആർട്സ് എ ദെ ലെറ്റേഴ്സ് ബഹുമതിനൽകി ആദരിച്ചു.

ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ്‌ പുരസ്കാരം അരുണയ്ക്കായിരുന്നു. സിനിമയിലും സെൻസർഷിപ്പിലും പാരിസിലെ സോർബോണിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സ്വതന്ത്ര ഡോക്യുമെന്ററികളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപവത്കരിച്ച പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിൽ ട്രസ്റ്റിയുമായിരുന്നു.

സംവിധായകരായ അരവിന്ദനുമായും അടൂർ ​ഗോപാലകൃഷ്ണനുമായും അടുപ്പം സൂക്ഷിച്ചിരുന്ന അരുണ ഡൽഹി സ്വദേശിയാണ്. അന്തരിച്ച മുൻ നയതന്ത്രജ്ഞൻ ആയ സുനിൽ റോയ് ചൗധരിയാണ് അരുണയുടെ ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരിയാണ് മകൾ. മരുമകൻ, ബിജെപി മുൻ എംപി വരുൺ ഗാന്ധി. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു.

More in News

Trending

Recent

To Top