Actor
ജയസൂര്യയ്ക്കെതിരായ ലൈം ഗികാരോപണ കേസ്; പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നാണ് പറയുന്നത്; പരാതി പിൻവലിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് നടി
ജയസൂര്യയ്ക്കെതിരായ ലൈം ഗികാരോപണ കേസ്; പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നാണ് പറയുന്നത്; പരാതി പിൻവലിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് നടി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാളത്തിലെ നടന്മാർ ലൈം ഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതികൾ രംഗത്തെത്തിയത്. മലയാളി പ്രേക്ഷകർ ഒരിക്കലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് വരില്ലെന്ന് കരുതിയിരുന്ന താരങ്ങൾക്കെതിരെയാണ് പരാതികൾ ഉയർന്ന് വന്നത്. അതിൽ ഒരാളായിരുന്നു ജയസൂര്യ. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ പേര് ഉയർന്ന് വന്നത്. പിന്നാലെ നടനെതിരെ പോലീസ് കേസും എടുത്തിരുന്നു.
എന്നാൽ ഇപ്പോഴിതാ പരാതി പിൻവലിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് പറയുകയാണ് പരാതിക്കാരിയായ നടി. മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് വിളിക്കുന്നവർ ആവശ്യപ്പെടുന്നത്. എനിക്ക് മാധ്യമങ്ങളുടെ പിന്തുണയാണ് ഉള്ളത്. അതുകൊണ്ട് ഇനിയും കാണും. പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു.
ഇതൊക്കെ അവർ അറിയുന്നുണ്ടോയെന്ന് അറിയില്ല. തത്കാലം എനിക്ക് പൈസക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഞാൻ ആ കോൾ അവസാനിപ്പിച്ചു. മാധ്യമപ്രവർത്തകരാണെന്നൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ട്. ഈ കേസുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചതാണ്. എനിക്ക് ചെറിയ കാര്യമേ സംഭവിച്ചിട്ടുള്ളൂ.
പക്ഷെ പത്ത് പതിമൂന്ന് കൊല്ലമായി എന്റെ മുന്നിൽ നടക്കുന്ന പല കാര്യങ്ങളും കണ്ട് മനസ് വിഷമിച്ചിരിക്കുന്ന ആളാണ് ഞാൻ. മുഴുവൻ സ്ത്രീകൾക്ക് വേണ്ടിയാണ് എന്റെ പോരാട്ടം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരമൊരു കാര്യം പറയേണ്ട ആവശ്യം എനിക്ക് ഇല്ല. സിനിമാ മേഖലയിൽ ഒരുപാട് മോശം കാര്യങ്ങൾ കണ്ടിട്ടുണ്ട്. അത് പോകെപ്പോകെ വെളിപ്പെടുത്തും.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടായപ്പോൾ മാധ്യമങ്ങൾ എന്നോട് പ്രതികരണം തേടിയതോടെയാണ് 2013 ൽ ഒരു സൂപ്പർ താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്ന് ഞാൻ പറഞ്ഞത്. അപ്പോഴും ഞാൻ ആളുടെ പേര് പറഞ്ഞിരുന്നില്ല. എന്റെ വീട്ടിൽ നിന്നും അതിന് കൺസന്റ് ഉണ്ടായിരുന്നില്ല. പിന്നീട് രണ്ട് കോടി രൂപ ഞാൻ വാങ്ങിയെന്ന ആരോപണം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ഈ സംഭവത്തിൽ മക്കളോട് പറഞ്ഞു, ഞാനീ നാട്ടിൽ നിന്നേ പോകുമെന്ന് പറഞ്ഞപ്പോഴാണ് മക്കൾ പേര് വെളിപ്പെടുത്താൻ പറഞ്ഞത്. പോലീസിന് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമിൽ തന്നെ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും കൃത്യം നടന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്നവിടെ ഒരു ചെറിയ ബദാം മരമുണ്ടായിരുന്നു. ഇപ്പോഴത് വലുതായിട്ടുണ്ട്. ഇനി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുമെന്നും നട് പറഞ്ഞു.