Connect with us

അരുണ്‍ഗോപി-ദിലീപ് ചിത്രത്തില്‍ പ്രതിനായകനായി ദാരാസിങ് ഖുറാന എത്തുന്നു!

News

അരുണ്‍ഗോപി-ദിലീപ് ചിത്രത്തില്‍ പ്രതിനായകനായി ദാരാസിങ് ഖുറാന എത്തുന്നു!

അരുണ്‍ഗോപി-ദിലീപ് ചിത്രത്തില്‍ പ്രതിനായകനായി ദാരാസിങ് ഖുറാന എത്തുന്നു!

അരുണ്‍ഗോപി-ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ രാമലീല എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുമെന്നാണ് വിവരം. ഇപ്പോഴിതാ നടനും മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാനയും എത്തുന്നുണ്ടെന്നാണ് വിവരം. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദാരാസിങ്ങിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലാണ് ദാരാസിങ് ഖുറാന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ വര്‍ഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് അദ്ദേഹം കടന്നത്.

കൂടാതെ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, സതീഷ് കൗശിക് എന്നിവര്‍ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടന്‍തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. ബോളിവുഡ് പ്രഖ്യാപനത്തിന് ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ്‌നടന്‍ ശരത്കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും അഭിനയിക്കുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ 147ാമത്തെ സിനിമയാണ്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്. നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പൂജാ ചടങ്ങളുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top