എന്നോടാണോ കളി? സ്കേറ്റിംഗ് സീൻ എനിയ്ക്ക് പുത്തരിയല്ല… ധമാക്കയിലെ അരുണിന്റെ സ്കേറ്റിംഗ് സീൻ കണ്ട പ്രേക്ഷകർ…
1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. മലയാളികളുടെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് ഈ ചിത്രം . പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചിരുന്നത്. ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അരുൺ കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ് . ഒമർ ലുല്യൂവിന്റെ സംവിധാനത്തിൽ നവംബർ 28 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഗാനത്തിന് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത് . ചിത്രത്തിലെ പാട്ട് കണ്ട പ്രേക്ഷകർ ഒരു നിമിഷം ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിലേക്ക് പോയിരിക്കും. കാരണം മറ്റൊന്നുമല്ല . ധമാക്കയിലെ സോങ്ങിൽ നായകൻ അരുണന്റെ സ്കേറ്റിങ് സീൻ കണ്ടതിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദത്തിലെ സ്കേറ്റിങ് സീൻ ഓർമിച്ചവരാണ് നമ്മൾ. 20 വർഷം മുൻപാണ് അരുൺകുമാർ ഒളിംപ്യൻ അന്തോണി ആദത്തിൽ മോഹൻലാലിനൊപ്പം ബാലതാരമായി അഭിയനയിച്ചത് .
ടോണി ഐസക് എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്. ടോണിയുടെ ആ കുസൃതി ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ചെറിയ വേഷങ്ങളിലൂടെയാണ് അരുൺ സിനിമയിൽ എത്തിയത് . എന്നാൽ ആദ്യമായിട്ടാണ് ഒരു നായക വേഷത്തിൽ സിനിമയിൽ തുടക്കം കുറിക്കുന്നത് . മീശ മാധവന് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയായിരുന്നു ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര്‍ ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു.
നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Arun Dhamakka movie
