News
ഗായകൻ അർമാൻ മാലിക് വിവാഹിതനായി
ഗായകൻ അർമാൻ മാലിക് വിവാഹിതനായി
പ്രശസ്ത ബോളിവുഡ് ഗായകൻ അർമാൻ മാലിക് വിവാഹിതനായി. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കാമുകിയായിരുന്ന ആഷ്‌ന ഷ്രോഫ് ആണ് വധു. തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ അർമാൻ സൂചനകൾ നൽകിയിരുന്നില്ല. സുഹൃത്തുക്കൾക്ക് പോലും ഇതേ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
ഇപ്പോൾ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അർമാനും ആഷ്നയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നീയാണെന്റെ ആലയം എന്ന ക്യാപ്ഷനോടെയാണ് അർമാൻ ചിത്രങ്ങൾ പങ്കുവച്ചത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
2023 ഓഗസ്റ്റിൽ അർമാന്റെയും ആഷ്നയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വജാ തും ഹോ, ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അർമാൻ മാലിക് എഡ് ഷീറനോടൊപ്പം കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. ഫാഷൻ, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന. 2023ൽ കോസ്മോപോളിറ്റൻ ലക്ഷ്വറി ഫാഷൻ ഇൻഫ്ളുവൻസറായി തിരഞ്ഞെടുക്കപ്പെട്ടി വ്യക്തിയാണ് ആഷ്ന.
