Malayalam Breaking News
അച്ഛന്റെ ആദ്യ സിനിമയിൽ മകന്റെ ആദ്യ ഗാനവും ; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി മിന്നിക്കും !
അച്ഛന്റെ ആദ്യ സിനിമയിൽ മകന്റെ ആദ്യ ഗാനവും ; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി മിന്നിക്കും !
പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഹരിശ്രീ അശോകൻ. ഒരുപാട് നാളത്തെ അദ്ദേഹത്തിന്റെ ആഗ്രഹ സാഫല്യമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ അതും നിറവേറാൻ പോവുകയാണ്. മറ്റൊരു സന്തോഷം കൂടി ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ പങ്കു വയ്ക്കുന്നുണ്ട്. അച്ഛന്റെ സിനിമയിൽ ആദ്യമായി ഗാനം ആലപിക്കുന്നുണ്ട് അർജുൻ. ആന്‍ ഇന്റര്‍നാഷണല്‍ സ്റ്റോറിയില്‍ അര്ജുന് അശോകന്റെ പാട്ടുണ്ടെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അച്ഛന്റെ സിനിമയില്‍ മകന്റെ പാട്ടുണ്ടെന്നറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോൾ. സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് താരപുത്രന് തുടക്കം കുറിച്ചത്. തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയായിരുന്നു അര്ജുന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. ഇതാദ്യമായാണ് അര്ജുന് ഗായകനായി തുടക്കം കുറിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രന് തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
ബിടെക്, മന്ദാരം, വരത്തന് ജൂണ്‍ തുടങ്ങിയ സിനിമകളിലും അര്ജുന് അഭിനയിച്ചിരുന്നു. നെഗറ്റീവ് കഥാപാത്രമായും താരപുത്രന് തിളങ്ങിയിരുന്നു. രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, ബിജുക്കുട്ടന്, സൗബിന് ഷാഹിര്‍, ശോഭ മോഹന്‍, തുടങ്ങി വന്‍താരനിരയാണ് ആന്‍ ഇന്റര്‍നാഷണല്‍ സ്റ്റോറിയില്‍ അണിനിരക്കുന്നത്. സംവിധായകനായ ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതിന് പിന്നാലെയായാണ് അര്‍ജുന്റെ പാട്ടുന്നുണ്ടെന്നുള്ള വിവരവുമെത്തിയത്. അപൂര്‍വ്വ സമാഗമത്തിനാണ് ചിത്രം സാക്ഷ്യം വഹിച്ചത്. നേരത്തെ ശ്രീനിവാസ് വേണ്ടി വിനീത് ശ്രീനിവാസനും ഗാനം ആലപിച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മൂന്ന് യുവ എഴുത്തുകാരാണ്. രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ ചിത്രത്തിന്റെ കഥാതന്തുവുമായി ഹരിശ്രീ അശോകനെ സമീപിക്കുന്നത്. ഹരിശ്രീ അശോകൻ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അതിനെ തിരക്കഥയായി വികസിപ്പിക്കുവാൻ ഇവരോട് പറയുകയായിരുന്നു.
രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, ബിജു കുട്ടന്, ദീപക്, മനോജ് കെ.ജയന്, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്നറാണ്. എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്, സനീഷ് അലന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
arjun entry in an international local story
