Connect with us

പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു, അത്ര കട്ട മമ്മൂക്ക ഫാനാണ് ഞാൻ!

Malayalam

പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു, അത്ര കട്ട മമ്മൂക്ക ഫാനാണ് ഞാൻ!

പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു, അത്ര കട്ട മമ്മൂക്ക ഫാനാണ് ഞാൻ!

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരുടെയും മക്കൾ ഇപ്പോൾ സിനിമയിലേക്ക് കാലെടുത്തുവെക്കുകയാണ്.മലയാളി പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലേക്ക് കടന്നു വന്ന താരമാണ്
അര്‍ജുന്‍ അശോകന്‍.അച്ഛൻ ഹരിശ്രീ അശോകൻ വഴിയാണ് മലയാള സിനിമയിൽ അർജുൻ കാലെടുത്തു വെച്ചതെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞു.ഇപ്പോളിതാ മാമൂട്ടിയുടെ കൂടെ ഉണ്ടയിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് അർജുൻ അശോകൻ.‘ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും തീര്‍ന്നിട്ടില്ല എന്നാണ് അർജുൻ പറയുന്നത്.

‘ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും തീര്‍ന്നിട്ടില്ല. മുമ്പ് പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു. അത്ര കട്ട മമ്മൂക്ക ഫാനാണ്. ‘പോക്കിരിരാജ’ റിലീസായ സമയത്ത് ഞാന്‍ പത്താംക്ലാസിലാ. റിലീസിനു മമ്മൂട്ടി ഫാന്‍സ് നടത്തിയ റാലിയുടെ പിന്നാലെ സ്‌കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്. തിയേറ്ററിലെ ബെല്ലാരി രാജ എഫക്ടില്‍ വലിച്ചുകീറി പറത്തിയെറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു.’

‘ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ വേണ്ടിയാണ് ആദ്യമായി അച്ഛനൊപ്പം മമ്മൂക്കയുടെ വീട്ടില്‍ പോയത്. പിന്നീട് കാര്‍ വാഷ് ബിസിനസ് തുടങ്ങിയപ്പോള്‍ ലോഗോ ലോഞ്ച് ചെയ്തത് മമ്മൂക്കയാണ്. ‘പറവ’ ചെയ്യുന്ന സമയത്ത് ദുല്‍ഖറുമായും നല്ല കമ്പനിയായി. ‘ഉണ്ട’യില്‍ എന്റെ രംഗങ്ങളെല്ലാം മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ ടൈമിംഗ് നന്നാക്കണമെന്നു മമ്മൂക്കയാണ് പറഞ്ഞു തന്നത്. സിനിമയില്‍ ‘എന്റെ പിള്ളേര്‍’ എന്നു മമ്മൂക്കയുടെ കഥാപാത്രം പറയുന്ന രംഗത്തില്‍ എനിക്കു മാത്രമല്ല, കൂടെയുള്ളവര്‍ക്കും ആ ഫീല്‍ കിട്ടിക്കാണും. മോഡല്‍ പരീക്ഷാ പേപ്പര്‍ കീറിയെറിഞ്ഞ അതേ തിയേറ്ററിലിരുന്നാണ് ഞാന്‍ ‘ഉണ്ട’ കണ്ടത്.’ വനിതയുമായുള്ള അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

arjun ashokan about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top