പരീക്ഷ കഴിഞ്ഞേ അര്‍ജന്റീന ഫാന്‍സ് എത്തൂ……
ഐശ്വര്യ ലക്ഷ്മിയും കാളിദാസ് ജയറാമും നായികാ നായകന്‍മാരാകുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. മിഥുന്‍ മാനുവേല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍രെ റിലീസ് ഇപ്പോള്‍ നാട്ടിയിരിക്കുകയാണ്. പരീക്ഷാക്കാലമായതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം മാര്‍ച്ച് 22 ന് പ്രേക്ഷകരിലേക്കെത്തും.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനരില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയരാം നിരവധി ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒറു നര്‍മ്മ ചിത്രമാണ് ഇത്. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ക്യാമറ റെണ്‌ദെവ. ലിജോ പോളാണ് എഡിറ്റര്.
ആട്, ആന്മേരി കലിപ്പിലാണ്, അലമാര, ആട് 2 തുടങ്ങിയ വിജയ ചിത്രങ്ങള്ക്ക് പിന്നാലെ മിഥുവന് മാനുവല് ഒരുക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാട്ടൂര് കടവ് ഗ്രാമത്തിലെ അര്ജന്റീന ആരാധകരുടെ കഥയാണ്ചിത്രം പറയുന്നത്.
വരത്തന്, വിജയ് സൂപ്പറും പൗര്ണമിയും എന്നീ ചിത്രങ്ങള്ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില് അഭിനയിക്കുന്നത്. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനവും ഏറെ ആകാംക്ഷയോടെ ആരാധകര് കാത്തിരിക്കുന്നത്. സെന്ട്രല് പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Argentina Fans Kattoorkkadavu Movie Releas date postponed …
