സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്, കൊന്നിട്ടാല് പോലും ആരും അറിയില്ല; സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന
സൂപ്പര്‍സ്റ്റാറിന്റെ സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന പദ്മിനി. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജര്‍ സെറ്റില്‍ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും താനത് ചോദ്യം ചെയ്തത് വലിയ പ്രശ്നമായി മാറുകയുമായിരുന്നെന്നാണ് അര്‍ച്ചന പറയുന്നത്.
തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് പരാതി പറഞ്ഞിട്ടും അയാള്‍ തുടര്‍ന്നും ആ സിനിമയുടെ ഭാഗമായെന്നും ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല് പോലും ആരും അറിയില്ലെന്നും പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് നടി പറഞ്ഞു. മാനസികമായി ആ സിനിമയുമായി സഹകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നും അര്‍ച്ചന വ്യക്തമാക്കി.
വിരാഗം, അവള്‍ക്കൊപ്പം, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍, മിന്നാമിനുങ്ങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് അര്‍ച്ചന.
Archana Padmini reveals her bad experience in superstars movies
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...