Connect with us

എന്നെ ആരും വെറുക്കരുത് ;ഞാൻ ഇങ്ങനെ ആണ് – അർച്ചന കവി

Malayalam

എന്നെ ആരും വെറുക്കരുത് ;ഞാൻ ഇങ്ങനെ ആണ് – അർച്ചന കവി

എന്നെ ആരും വെറുക്കരുത് ;ഞാൻ ഇങ്ങനെ ആണ് – അർച്ചന കവി

 ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട്  നില്‍ക്കുകയായിരുന്ന നടി അര്‍ച്ചന കവി ഒരു കിടിലന്‍ വെബ് സീരീസുമായി തിരിച്ചെത്തുകയാണ്.2015 ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അര്‍ച്ചന അഭിനയത്തില്‍ സജീവമായിരുന്നില്ല. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ഒരു ബ്ലോഗറും വ്ളോഗറും കൂടിയാണ്.ഇതിന്റെ തിരക്കഥയും അര്‍ച്ചന തന്നെയാണ് എഴുതുന്നത് എന്നതാണ് പ്രത്യേകത. ‘മീനവിയല്‍’ എന്ന വെബ് പരമ്ബരയ്ക്കു വേണ്ടിയാണ് അര്‍ച്ചന തിരക്കഥയെഴുതുന്നത്.

വെബ് സീരിസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ അര്‍ച്ചന ഒരഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തിന്റെ പ്രമോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അര്‍ച്ചന ഇത് കണ്ട് തന്നെ ആരും വെറുക്കരുതെന്നും, ട്രോള്‍ ചെയ്യുന്നവര്‍ക്ക് സ്വാഗതമെന്നും കുറിച്ചു. അര്‍ച്ചനയുടെ രസകരമായ മുഖഭാവങ്ങള്‍ ഈ ടീസറില്‍ കാണാം.അഭിഷേക് നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് നിര്‍മ്മിക്കുന്നത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ്. തിരക്കഥയെഴുത്തിനൊപ്പം പരമ്ബരയില്‍ ഒരു പ്രധാന കഥാപാത്രമായും അര്‍ച്ചന അഭിനയിക്കുന്നുണ്ട്.

അമൃത എന്ന സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് അര്‍ച്ചന വെബ്‌സീരില്‍ എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ സുപരിചിതനായ അരുണ്‍ കുര്യനാണ് അര്‍ച്ചനയുടെ കഥാപാത്രത്തിന്റെ അനിയന്റെ വേഷം കൈകാര്യം ചെയ്യുന്നത്.മീന്‍ അവിയലിന്റെ ആദ്യ സീസണിലെ ആറ് എപ്പിസോഡുകള്‍ ഒരുമിച്ചാണ് പുറത്ത് വിട്ടത്. അഭിഷേക് നായരാണ് മീനവിയല്‍ സംവിധാനം ചെയ്യുന്നത്. അര്‍ച്ചനയുടെ ഭര്‍ത്താവണ് നിര്‍മാണം. സച്ചിന്‍ വാര്യര്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.നേരത്തെ അര്‍ച്ചന ഒരുക്കിയ തൂഫാന്‍ മെയില്‍ എന്ന വെബ് സീരിസ് ശ്രദ്ധ നേടിയിരുന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു തൂഫാന്‍ മെയിലിന്റെ ആകര്‍ഷണം.

ലാല്‍ജോസ് ചിത്രം ‘നീലത്താമര’യിലൂടെയായിരുന്നു അര്‍ച്ചന   കവിയുടെ ആദ്യ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് , ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ,  മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ്  മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ്  തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അര്‍ച്ചന കവി.

archana kavi’s new web series

Continue Reading
You may also like...

More in Malayalam

Trending

Recent

To Top