Connect with us

വിക്ടോറിയ എന്ന പെൺകുട്ടി നയൻതാര ആയ കഥ – ഷീല പറയുന്നു !

Malayalam

വിക്ടോറിയ എന്ന പെൺകുട്ടി നയൻതാര ആയ കഥ – ഷീല പറയുന്നു !

വിക്ടോറിയ എന്ന പെൺകുട്ടി നയൻതാര ആയ കഥ – ഷീല പറയുന്നു !

നയൻ‌താര എന്ന പേര് തെന്നിന്ത്യക്ക് സുപരിചിതമാണ് . മലയാളത്തിൽ അരങ്ങേറി തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി മാറിയ നയൻതാര പേര് പോലെ തന്നെ നക്ഷത്രാമായി നിൽക്കുകയാണ് . ആ പേരിട്ടതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടി ഷീല.

മനസ്സിനക്കരെ എന്ന സിനിമയിലൂടെ നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം ഷീല പറഞ്ഞത്. ‘ആ കുട്ടിയെ കണ്ടപ്പോൾ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഒാർത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാൻ പോകുകയാണെന്ന് സത്യൻ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്.

നയൻതാര എന്നാൽ നക്ഷത്രമല്ലേ ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്പോൾ ഇൗ പേര് ഗുണമാകുമെന്നും ഞങ്ങൾ അന്നു പറഞ്ഞു’ ഷീല ഒാർത്തെടുത്തു.

നയൻതാരയുടെ യഥാർത്ഥ പേര് ഡയാന മറിയം കുര്യൻ എന്നാണ്. തിരുവല്ല സ്വദേശിനിയായ നയൻ‌താര മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്.

sheela about nayanthara

More in Malayalam

Trending

Recent

To Top