Actress
സിംഗിള്‍ ലൈഫിലെ വിഷമങ്ങളുമായി അർച്ചന കവി
സിംഗിള്‍ ലൈഫിലെ വിഷമങ്ങളുമായി അർച്ചന കവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
2009 ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മമ്മി ആന്റ് മി, ബെസ്റ്റ് ഓഫ് ലക്ക്, സ്പാനിഷ് മസാല, അഭിയും ഞാനും, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായും സഹനായികയായും അര്‍ച്ചന കവി എത്തി
വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന അര്‍ച്ചന ഇപ്പോള്‍ വിവാഹ മോചനത്തിന് ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും സജീവമാണ് അര്‍ച്ചന കവി. യാത്രാ വ്ലോഗുകൾ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം സാമൂഹിക കാര്യങ്ങളിലും നിരന്തരം പ്രതികരിക്കുമായിരുന്നു നടി .
ഇപ്പോഴിത അർച്ചന പങ്കുവെച്ചൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സിംഗിൾ ലൈഫിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. വളരെ രസകരമായ വീഡിയോ ഇതിനോടകം വൈറലാണ്. വൈകുന്നേരം മനോരഹമായ ഒരു സൂര്യാസ്ഥമയം കാണാന്‍ അര്‍ച്ചന കവി പോയത് ഒരു പെണ്‍ സുഹൃത്തിനൊപ്പമാണ്. ഇത്രയും മനോഹരമായ ഒരു റൊമാന്റിക് സാഹചര്യത്തില്‍ താന്‍ തനിച്ചായല്ലോയെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയുന്ന വീഡിയോയാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്. സിംഗിള്‍ ലൈഫിലെ വിഷമങ്ങള്‍ എന്നാണ് വീഡിയോയ്ക്ക് അര്‍ച്ചന ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.
വീഡിയോയിലെ അര്‍ച്ചനയുടെ ഭാവങ്ങളും മലയാളവും ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തിയുള്ള സംസാരവും കേള്‍ക്കാന്‍ രസമാണ് എന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ പ്രശസ്തനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016 ജനുവരിയിലായിരുന്നു അർച്ചനയുടെ വിവാഹം. ചെറുപ്പം മുതൽ പരിചയക്കാരായ അബീഷും അർച്ചനയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹിതരായത്. എന്നാൽ വൈകാതെ ഇരുവരും വിവാഹമോചനം നേടി. ജീവിതത്തിൽ വ്യത്യസ്തമായ ആഗ്രഹങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് വിവാഹമോചനം നേടിയതെന്ന് അർച്ചന വ്യക്തമാക്കിയിരുന്നു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ സീരിയലിലൂടെയാണ് അർച്ചന വീണ്ടും അഭിനയത്തിൽ സജീവമായത്
