Connect with us

നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങൾ പുറത്ത്

Actress

നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങൾ പുറത്ത്

നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങൾ പുറത്ത്

നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത് . 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്. തിരിച്ചുവരവിൽ മലയാളം കടന്ന് തമിഴിയിലും ബോളിവുഡിലേക്കും വരെ മഞ്ജു എത്തി.

തമിഴിൽ ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിലാണ് മഞ്ജു ആദ്യം അഭിനയിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ലഭിച്ചത്. തമിഴകത്തിന്റെ സൂപ്പർ താരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മാധവൻ നായകൻ ആകുന്ന അമിരിക്കി പണ്ഡിറ്റ് ആണ് ഹിന്ദി ചിത്രം.

സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു എന്ന ക്യാപ്ഷനോടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ശിവദ, ശരണ്യ മേനോന്‍, അഭയ ഹിരണ്‍മയി, ശ്രീറാം രാമചന്ദ്രന്‍, ജ്യോത്സ്‌ന തുടങ്ങിയവരെല്ലാം സ്‌നേഹം അറിയിച്ചെത്തിയിരുന്നു. ആരാധകരും കമന്റുകളുമായെത്തിയിരുന്നു.

വാശിയുള്ളൊരു പെണ്ണാണ്. തോൽപ്പിച്ചവരുടെ മുന്നിൽ സ്വപ്രയത്നം കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ഉയർന്നു വന്നവളാണ്. ആത്മാഭിമാനം ആരുടെ മുന്നിലും പണയം വെക്കാത്ത റിയൽ ഫൈറ്റർ മഞ്ജു വാര്യർ. എന്നെ അമ്പരിപ്പിക്കുന്നത് നിങ്ങളുടെ ചിരിയാണ്. നിങ്ങൾ ചിരിച്ചെങ്കിൽ എത്രമാത്രം കരഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ മനസിലാക്കുന്നു. കരയാതെ ഇത്രയും ചിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അവിടെയാണ് നിങ്ങൾ ലേഡി സൂപ്പർസ്റ്റാർ ആവുന്നതെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ഈ ചിരി കുറച്ച് വർഷങ്ങളായി പലർക്കും പ്രചോദനമാണ്, കാണുമ്പോൾ മനസിന് സന്തോഷം, മഞ്ജുവിനെ മാത്രം മനസിൽ കണ്ട് ഒരു കഥയുമായി നടക്കുന്നയാളാണ് ഞാൻ. എന്നെങ്കിലും ഞാൻ മഞ്ജുവിൻ്റെ മുന്നിലെത്തുമെന്ന പ്രതീക്ഷയുണ്ട്, നല്ലത് മാത്രം നേരുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മഞ്ജുവിന്റെ വ്യക്തിത്വം ഞങ്ങൾക്ക് മാതൃകയാണ്, പ്രചോദനമാണ് തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ആയിഷയാണ് മഞ്ജുവിന്റെ പുതിയ ചിത്രം. പിന്നാലെ വെള്ളരി പട്ടണം എന്ന ചിത്രവും അണിയറയിലുണ്ട്.

More in Actress

Trending

Recent

To Top