Connect with us

ആരതി റോബിനുമായി അത്ര കംഫർട്ടബിൾ അല്ല? ആ ചോദ്യത്തിന് ആരതിയുടെ മറുപടി ഇങ്ങനെ

Movies

ആരതി റോബിനുമായി അത്ര കംഫർട്ടബിൾ അല്ല? ആ ചോദ്യത്തിന് ആരതിയുടെ മറുപടി ഇങ്ങനെ

ആരതി റോബിനുമായി അത്ര കംഫർട്ടബിൾ അല്ല? ആ ചോദ്യത്തിന് ആരതിയുടെ മറുപടി ഇങ്ങനെ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റും സജീവമായ റോബിൻ താൻ ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട ആരതിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു. സിനിമാതാരം കൂടിയായ ആരതിയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു ശേഷം വിവാഹമുണ്ടാകുമെന്നാണ് ഇരുവരും പറഞ്ഞത്.

റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി ചുരുക്കം ചില ആളുകൾക്ക് ഇടയിൽ മാത്രം അറിയപ്പെട്ടിരുന്ന റോബിന് ഇന്ന് വലിയ ആരാധകവൃന്ദമാണ് ഉള്ളത്. നിരവധി സൗഭാഗ്യങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്.സംവിധായകനായും നടനായും എല്ലാം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോബിൻ ഇന്ന്. എല്ലാത്തിലും കൂട്ടായി റോബിന്റെ ഭാവി വധു ആരതി പൊടിയും ഒപ്പമുണ്ട്. റോബിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ് യുവസംരംഭക ആയ ആരതി പൊടി.

ബിഗ് ബോസിന് ശേഷം റോബിൻ നൽകിയ ഒരു അഭിമുഖത്തിൽ അവതാരക ആയി എത്തിയ ആരതി ആദ്യം സുഹൃത്താവുകയും പിന്നീട് ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ആയിരുന്നു. ഫെബ്രുവരിയിൽ ഇവരുടെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് താരങ്ങൾ.

ബിസിനസ് ലോകത്ത് തിളങ്ങി നിൽക്കുന്ന ഒരാളാണ് ആരതി. റോബിൻ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ തന്റെ സാരംഭത്തിലൂടെ ആരതി ഒരു പേര് സ്വന്തമാക്കിയിരുന്നു. എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത് റോബിനൊപ്പം കൂടിയ ശേഷമാണ്.

ഇരുവരും സുഹൃത്തുക്കൾ ആയ ശേഷം പങ്കുവച്ച ചില ചിത്രങ്ങളും വിഡിയോകളും ഒക്കെ ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യമായി പുറത്തുവന്ന ഇവരുടെ വീഡിയോകൾ കണ്ട് ആരതി റോബിനുമായി അത്ര കംഫർട്ടബിൾ അല്ല എന്ന് പലർക്കും തോന്നിയിരുന്നു. ചിലരെല്ലാം ഈ അഭിപ്രായം പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇവർ രണ്ടുപേരും ആദ്യമായി ഒന്നിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേകുറിച്ച് ആരതി മനസ് തുറന്നിരുന്നു. ആരാധകർക്ക് അങ്ങനെ തോന്നാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആരതി പറഞ്ഞു. റോബിനെ ഇഷ്ടമല്ലാഞ്ഞിട്ടല്ലെന്നും താരം വ്യക്തമാക്കി. ആരാണ് കൂടുതൽ റൊമാന്റിക് എന്നും ഇരുവരും പറയുന്നുണ്ട്.

എന്റെ പണ്ടത്തെ പ്രൊഫൈൽ എന്ന് പറയുന്നത് എന്റെ ഫാമിലി ടൈം ബിസിനസ്സ് ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെയാണ്. റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഒന്നും ഞാൻ പബ്ലിക്കിലി ഇട്ടിട്ടില്ല. കുറെ പേർ എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു, ചേട്ടനും ഞാനും ആദ്യം ചെയ്ത വീഡിയോയിൽ ഞാൻ എന്താണ് ഒട്ടും കംഫർട്ടബിൾ അല്ലാതെ നിൽക്കുന്നതെന്ന്,’

‘സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് അങ്ങനെ കപ്പിൾ വീഡിയോസ് ഒക്കെ ചെയ്ത് പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഇത് ചെയ്യുമ്പോൾ ആലോചിക്കുന്നത് ഇത് ഇട്ടാൽ ശരിയാകുമോ എന്നൊക്കെയാണ്. അല്ലാതെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല,’

‘ഞാൻ ആദ്യമായിട്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നുണ്ടായിരുന്നത്. ഇപ്പോൾ ഞാൻ അതൊക്കെ ഒക്കെ ആയി. അതിനോടെല്ലാം യൂസ്‌ഡ്‌ ആയി. അതുകൊണ്ട് എനിക്ക് ഇപ്പോൾ പ്രശ്‌നമില്ല. ആ ഒരു സമയത്ത് എനിക്ക് ആദ്യമായി ചെയ്യുന്നതിന്റെ കുറച്ചു ബുദ്ധിമുട്ടുകൾ ആയിരുന്നു,’ ആരതി പറഞ്ഞു. അതേസമയം, ആരാണ് റൊമാന്റിക് എന്ന ചോദ്യത്തിന് ആരതി ആണെന്നായിരുന്നു റോബിന്റെ മറുപടി.

More in Movies

Trending

Recent

To Top