Connect with us

ഞാനും എന്റാളും എന്റെ ഭാര്യയെ സൂപ്പര്‍ സൂസനാക്കി; പരിപാടിയിലൂടെ തേടി വന്ന സൗഭാഗ്യത്തെ കുറിച്ച് നടന്‍ ജോബി !

Movies

ഞാനും എന്റാളും എന്റെ ഭാര്യയെ സൂപ്പര്‍ സൂസനാക്കി; പരിപാടിയിലൂടെ തേടി വന്ന സൗഭാഗ്യത്തെ കുറിച്ച് നടന്‍ ജോബി !

ഞാനും എന്റാളും എന്റെ ഭാര്യയെ സൂപ്പര്‍ സൂസനാക്കി; പരിപാടിയിലൂടെ തേടി വന്ന സൗഭാഗ്യത്തെ കുറിച്ച് നടന്‍ ജോബി !

ഒത്തിരി ഹിറ്റ് പരിപാടികള്‍ ഒരുക്കിയ സീ കേരളം ചാനലില്‍ ഏറ്റവും പുതുതായി വന്ന റിയാലിറ്റി ഷോയാണ് ഞാനും എന്റാളും. താരദമ്പതികളാണ് ഈ പരിപാടിയില്‍ മത്സരാർഥികൾ ആയി എത്തുന്നത്. ഇവര്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് ഷോ. സംവിധായകന്‍ ജോണി ആന്റണിയും നടി നിത്യ ദാസും വിധികര്‍ത്താക്കളായിട്ടെത്തിയ പരിപാടിയില്‍ മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളും അവരുടെ ജീവിത പങ്കാളികളുമാണ് പങ്കെടുത്തത്.

മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഷോ അവസാന ദിവസത്തിലേക്ക് എത്തുകയാണെന്നതാണ് പുതിയ വിശേഷം. പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ചാണ് നടന്‍ ജോബിയും ഭാര്യ സൂസനയും പറയുന്നത്.

ഞാനും എന്റാളും ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ താരങ്ങളും അവരുടെ കുടുംബവുമൊക്കെ പരിപാടിയിലേക്ക് എത്തുന്നുണ്ട്. ഇതിനിടയില്‍ സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണി കൃഷ്ണനും നടന്‍ ബിബിന്‍ ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി പല പ്രമുഖരും ഷോ യിലേക്ക് വന്നു. താരങ്ങള്‍ സംസാരിക്കുന്നതടക്കം പലതും പ്രൊമോ വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ജോബിയും ഭാര്യയും സ്‌റ്റേജിലേക്ക് എത്തുന്നത്.

തന്റെ ഭാര്യയായ സൂസനെ സൂപ്പര്‍ സൂസനാക്കി ഇവിടെ നിര്‍ത്തിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് ജോബി പറയുന്നത്. ഇതിനിടയില്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ മിസിസ് ഹിറ്റ്‌ലറിന്റെ അണിയറ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.’സീരിയലില്‍ അഭിനയിക്കാന്‍ ഞങ്ങള്‍ സൂസനെ ക്ഷണിക്കുകയാണെന്നാണ്’, ഹിറ്റ്‌ലറിന്റെ അണിയറ പ്രവര്‍ത്തകര്‍ വേദിയില്‍ വച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടിരുന്നവരെ എല്ലാം ആവേശത്തിലാക്കി കൊണ്ടാണ് സൂസന് അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്.

ഈ പരിപാടിയിലൂടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ വെളിപ്പെടുത്തിയിരുന്നു. അതുവരെ പൊതുപരിപാടികളിലൊന്നും കാര്യമായി പങ്കെടുക്കാതിരുന്ന തന്റെ ഭാര്യ ഇപ്പോള്‍ പ്രശസ്തിയിലേക്ക് വന്നതിന്റെ സന്തോഷമാണ് ജോബിയും പങ്കുവെച്ചത്. എന്തായാലും ആരാധകര്‍ക്കും ഇത് സന്തോഷം നല്‍കുന്ന നിമിഷമാണെന്നാണ് പറയുന്നത്.
നിലവില്‍ വൈകാരികമായിട്ടാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഇവിടെയുള്ള ചിലര്‍ക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം ഉണ്ടായതെന്ന് തോന്നി പോകുമെന്നാണ് സംവിധായകന്‍ ജോണി ആന്റണി പറയുന്നത്.

ഇത്തവണ നടി യമുന റാണിയുടെ മക്കള്‍ വേദിയിലേക്ക് വന്നിരുന്നു. ജീവിതത്തില്‍ അമ്മ ഒത്തിരി കഷ്ടപ്പെടുന്നത് കണ്ടിട്ടുള്ളതിനാല്‍ അമ്മ ഒറ്റയ്ക്ക് ആവരുതെന്ന ആഗ്രഹം തങ്ങള്‍ക്കുണ്ടായിരുന്നു. അതാണ് രണ്ടാം വിവാഹത്തിലേക്ക് എത്തിയതെന്നാണ് യമുനയുടെ മകള്‍ പറയുന്നത്.
പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ യമുനയുടെ മക്കള്‍ ഭര്‍ത്താവ് ദേവനെ കെട്ടിപ്പിടിക്കുന്നതും എല്ലാവരും കരയുന്നതുമൊക്കെ കാണിച്ചിരിക്കുകയാണ്. അതുപോലെ രഹസ്യമായി വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച നടി ദര്‍ശന ദാസിന് മാതാപിതാക്കളെ കിട്ടാന്‍ കാരണമായതും ഈ ഷോ ആണ്. നടിയുടെ വീട്ടുകാര്‍ പിണക്കം മറന്ന് വന്നത് ശ്രദ്ധേയമായിരുന്നു.

അങ്ങനെ സംഭവബഹുലമായ നിമിഷങ്ങളിലൂടെ കടന്ന് പോയ ഞാനും എൻ്റാളും വളരെ പെട്ടെന്ന് അവസാനിക്കുന്നതിൻ്റെ വേദനയിലാണ് പ്രേക്ഷകരും മത്സരാർഥികളും. പലരും ഈ ഷോയിലേക്ക് പ്രതീക്ഷയില്ലാതെ വന്നെങ്കിലും തിരിച്ച് പോകുന്നത് വലിയ വേദനയോടെയാണെന്ന് പറയുന്നു.

More in Movies

Trending