Malayalam Breaking News
കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല!
കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല!
By
കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല!
സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് കണിമംഗലം തമ്പുരാൻ എന്ന ആറാം തമ്പുരാന്റേത്. 1997 ൽ പ്രദർശനത്തിനെത്തിയ ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ജെഗൻ നാഥൻ എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ആരാധകർ വൻ ആഘോഷത്തോടെയായിരുന്നു അന്ന് നെഞ്ചിലേറ്റിയത്.
എന്നാൽ ജഗൻ നാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നതിനു മുൻപ് മറ്റൊരു നടനെ ആ കഥാപാത്രമായി മനസ്സിൽ കണ്ടായിരുന്നു രഞ്ജിത്ത് ചിത്രത്തിന്റെ രചന നടത്തിയത്. ചിത്രത്തിന്റെ കഥ നടൻ മണിയൻപിള്ള രാജു കേൾക്കുകയും പ്രൊഡ്യൂസറായ സുരേഷ് കുമാറിനോട് ജഗൻ നാഥനായി മോഹൻലാലിനെ നിർദ്ദേശിക്കുകയുമായിരുന്നു. അങ്ങനെ നടൻ ബിജു മേനോൻ ചെയ്യേണ്ടിയിരുന്ന ജഗൻ നാഥൻ എന്ന എവർലാസ്റ്റിങ്ങ് സൂപ്പർ ഹിറ്റ് കഥാപാത്രം മോഹൻ ലാലിന്റെ കൈകളിൽ എത്തി.
aramthamburan movie story