Connect with us

‘ സർക്കാർ ‘ ദീപാവലിക്ക് തന്നെ എത്തും ; 30 ലക്ഷം രൂപ നൽകി പ്രശ്നം ഒത്തുതീർത്ത് മുരുഗദോസ് !!

Malayalam Breaking News

വിജയ് ചിത്രം സർക്കാർ ദീപാവലിക്ക് തിയേറ്ററുകളിൽ എത്തുമെന്നതിൽ ഇനി ആശങ്കയില്ല. സിനിമയുമായി ബന്ധപ്പെട്ട് നിലനിന്ന കോപ്പിയടി വിവാദത്തിനു ശമനമായി എന്നാണ് റിപോർട്ടുകൾ പറയുന്നത്.
‘സര്‍ക്കാര്‍’ കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകന്‍ എ.ആര്‍ മുരുഗദാസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്‍ രംഗത്തു വന്നത് സിനിമയുടെ റിലീസിംഗില്‍ ആശങ്കകളുണ്ടാക്കിയിരുന്നു. എന്നാല്‍ വരുണ്‍ രാജേന്ദ്രനുമായി നിര്‍മ്മാതാക്കള്‍ ഒത്തുതീര്‍പ്പുകള്‍ നടത്തിയെന്നാണ് പുതിയ വാര്‍ത്ത.

കഥയ്ക്കുള്ള ക്രെഡിറ്റും ഒപ്പം 30 ലക്ഷം രൂപയും വരുണ്‍ രാജേന്ദ്രന് നല്‍കാമെന്ന ഉറപ്പിലാണ് പ്രശ്നം രമ്യതയിലെത്തിയതെന്നാണ് തമിഴ് മാധ്യമമായ ‘വികടന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിയ്ക്ക് പുറത്തു തന്നെ പ്രശ്നം രമ്യതയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ മുരുഗദാസ് ഇതുവരെ വിഷയത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് മുന്‍പാകെ വരുണ്‍ പരാതി നല്‍കിയിരുന്നു. 2007 ല്‍ റൈറ്റേഴ്സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ ‘സെന്‍കോല്‍’ എന്ന കഥയാണ് മുരുഗദാസ് മോഷ്ടിച്ചതെന്നായിരുന്നു വരുണിന്റെ പരാതി. വിജയിന്റെ അച്ഛന്‍ എസ്​എ ചന്ദ്രശേഖറിനോട് താന്‍ ‘സെന്‍കോളി’ന്റെ കഥ പറഞ്ഞിരുന്നെന്നും കഥ കേട്ട് ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു വരുണിന്റെ ആരോപണം.

sarkar movie controversy

Continue Reading
You may also like...

More in Malayalam Breaking News

Trending