തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല; ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല; അപർണ ബാലമുരളി
പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സീറ്റില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഒരു സീറ്റ് ഹനുമാന് എന്ന് സങ്കല്‍പ്പിച്ച് ഒഴിച്ചിട്ടത്.
ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി ഇപ്പോള്‍. താന്‍ ഒരുക്കുന്ന സിനിമയാണെങ്കില്‍ ഒരിക്കലും ഹനുമാനായി സീറ്റ് ഒഴിച്ചിടില്ല എന്നാണ് അപര്‍ണ പറയുന്നത്. ”തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല. അത് അവര്‍ക്കിടയില്‍ മാത്രം നടന്ന ചര്‍ച്ചകളാണ്.”
”അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവര്‍ക്ക് അങ്ങനെ തോന്നി, അവര്‍ അങ്ങനെ ചെയ്തു. അതില്‍ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നതെങ്കില്‍ അങ്ങനെ ചെയ്യില്ല. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ വര്‍ക്ക് നന്നായി ചെയ്യണമെന്നാണ്.”
”അതിന്റെ റിസള്‍ട്ട് എപ്പോഴും പ്രേക്ഷകരില്‍ നിന്നും കിട്ടും. സിനിമ നല്ലതാണെങ്കില്‍ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഒരു ചോദ്യം ഉയരം. നല്ല ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുക്കും. എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കില്‍ ആളുകള്‍ കാണില്ല.”
”നമ്മുടെ പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. അവര്‍ നന്നായി വിലയിരുത്താന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ എന്തൊക്കെ കാര്യങ്ങള്‍ സിനിമയിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാന്‍ പോകുന്നില്ല” എന്നാണ് ബിഇറ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അപര്‍ണ പ്രതികരിച്ചത്.