Connect with us

മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്‌സ് ചെയ്തിട്ടില്ല, പഠിക്കാൻ പോലും, അതുകൊണ്ട് ഇടയ്ക്ക് സ്‌കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്; മിഥുൻ രമേശ്

Movies

മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്‌സ് ചെയ്തിട്ടില്ല, പഠിക്കാൻ പോലും, അതുകൊണ്ട് ഇടയ്ക്ക് സ്‌കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്; മിഥുൻ രമേശ്

മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്‌സ് ചെയ്തിട്ടില്ല, പഠിക്കാൻ പോലും, അതുകൊണ്ട് ഇടയ്ക്ക് സ്‌കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്; മിഥുൻ രമേശ്

പ്രത്യേകിച്ചും ഇൻട്രോ ആവശ്യമില്ലാത്ത വ്യക്തിത്വം ആണ് മിഥുൻ രമേശിന്റേത്. നടൻ, അർജെ, അവതാരകൻ എന്നീനിലകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് . നടനെന്ന നിലയിൽ മുന്നേ പരിചിതനാണെങ്കിലും അവതാരകനായതോടെയാണ് മിഥുൻ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാകുന്നത്. റേഡിയോ ജോക്കിയായും മിഥുൻ തിളങ്ങുകയാണ്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകൾ തൻവിയും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്തവരാണ്. ഇവർ ഒന്നിച്ചുള്ള വ്ലോഗുകളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്.

വളരെ രസകരമായ സർക്കാസ്റ്റിക്ക് വീഡിയോകളുമായാണ് മിഥുനും ഭാര്യ ലക്ഷ്മിയും എത്താറുള്ളത്. മിക്കപ്പോഴും മകൾ തൻവിയും ഇവർക്കൊപ്പം ഉണ്ടാകാറുണ്ട്. ജോലി തിരക്കുകൾക്കിടയിലാണ് മിഥുൻ ഇവർക്കൊപ്പം വീഡിയോകളിൽ എത്താറുള്ളത്. എത്ര തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുന്ന ആളാണ് മിഥുൻ. അതിന് തെളിവാണ് അവരുടെ വീഡിയോകൾ. ഇപ്പോഴിതാ കുടുംബം തനിക്ക് എത്ര പ്രധാനമാണെന്ന് പറയുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിഥുൻ.

എന്ത് തിരക്കാണെങ്കിലും കുടുംബത്തിനായി സമയം കണ്ടെത്തണമെന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യം കുടുംബം തന്നെയാണെന്ന് മിഥുൻ പറയുന്നു. നമ്മൾ എല്ലാത്തിനും മുൻഗണന കൊടുക്കുന്നത് പോലെ കുടുംബത്തിനും കൊടുക്കണം. കുടുംബമില്ലാതെ ജീവിക്കുന്ന ആളുകൾ ഉണ്ട്. എന്നാൽ നമ്മൾ കുടുംബത്തെയും ചേർത്ത് പിടിച്ചുവേണം മുന്നോട്ട് പോകാൻ എന്നാണ് തന്റെ കാഴ്ചപ്പാട്. കുടുംബത്തോടൊപ്പം ഇരിക്കുമ്പോൾ ഒരു റിലീഫാണ്. അതാണ് നിങ്ങൾ വീഡിയോ ആയിട്ട് കാണുന്നതെന്നും മിഥുൻ പറഞ്ഞു.

തുടർന്ന് ലക്ഷ്മിയുടെ വീഡിയോകളെ കുറിച്ചും മിഥുൻ സംസാരിച്ചു. വീഡിയോകളുടെ കണ്ടന്റും ക്രിയേറ്റിവിറ്റിയും എല്ലാം ഭാര്യയുടേത് തന്നെയാണെന്ന് മിഥുൻ വ്യക്തമാക്കി. “ലക്ഷ്മിയുടെ ക്രിയേറ്റിവിറ്റി കൂടി കൂടി വരുന്നുണ്ട്. ചിലതൊക്കെ അക്സെപ്റ്റ് ചെയ്യാൻ തന്നെ ബുദ്ധിമുട്ട് വരും. എനിക്ക് വോയ്‌സ് ഇല്ലാത്ത സാഹചര്യമുണ്ട്. ഞാൻ ചളിയാണെന്ന് പറയുന്നതൊക്കെ ഹിറ്റാകും. കോവിഡിന് മുൻപ് വരെ ഒരു വീഡിയോയിലും ഞാൻ ഉണ്ടാവില്ലായിരുന്നു. എന്റെ പേരിൽ അല്ലാതെ ആൾക്ക് ഒരു സ്‌പേസ് ക്രിയേറ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു.


അത് പുള്ളിക്കാരി ഉണ്ടാക്കി കഴിഞ്ഞ്, കോവിഡ് സമയത്ത് ഞാൻ ബോറടിച്ച് ഇരുന്നപ്പോഴാണ് അതിനൊപ്പം കൂടിയത്. തുടങ്ങിയത് എല്ലാം പുള്ളിക്കാരിയുടെ ചോയ്‌സിലാണ്. വ്‌ളോഗിംഗ് ആയാലും അങ്ങനെ. ഇപ്പോഴാണെങ്കിൽ പോലും ക്രിയേറ്റിവ് ഐഡിയാസ് എല്ലാം പുള്ളികാരിയുടേതാണ്. കോവിഡ് സമയത്ത് ഞാൻ ചാൻസ് ചോദിച്ച് കയറിയതാണ്.

മകൾ തൻവി നേരത്തെ വളരെ ആക്റ്റീവ് ആയിരുന്നു. പക്ഷേ ഇപ്പോൾ അൽപം ബ്യൂട്ടി കോൺഷ്യസ് ഒക്കെയാണ്. അതുകൊണ്ട് ആൾക്ക് ചില കണ്ടീഷൻസ് ഒക്കെ ഉണ്ട്. പോരാത്തതിന് പണം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അത് കൊടുക്കണം. കൊടുത്തില്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ അവൾ വാങ്ങിപ്പിക്കും”, മിഥുൻ പറഞ്ഞു.

മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്‌സ് ചെയ്തിട്ടില്ല. പഠിക്കാൻ പോലും. അതുകൊണ്ട് ഇടയ്ക്ക് സ്‌കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്. (ചിരിക്കുന്നു) ഞാൻ പഠിച്ചതോ, ലക്ഷ്മി പഠിച്ചതോ ഒന്നുമല്ല ഇപ്പോൾ ചെയ്യുന്നത്. നമ്മൾ പോകാൻ പോകുന്ന ലോകത്തിൽ ഇതൊരു പ്രശ്നമാണ് നമ്മൾ അടവെച്ച് വിരിയിച്ചെടുക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യാമെന്നേ ഉള്ളു. കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ചെയ്യേണ്ടത്. എന്റെ കാഴ്ചപ്പാട് അതാണ്. അത് ശരിയാവണം എന്നൊന്നുമില്ല”, പാരന്റിങ്ങിനെ കുറിച്ച് സംസാരിക്കുന്നതിനിടെ മിഥുൻ വ്യക്തമാക്കി.

അവരെ അവരുടെ ഇഷ്ടത്തിന് വിട്ടിലെങ്കിൽ അവർ അവരുടേതായ ബേസ് ഒന്നും ക്രിയേറ്റ് ചെയ്യില്ല. അതുകൊണ്ട് തൻവിയെ നമ്മൾ അവളുടെ ഇഷ്ടത്തിന് വിട്ടേക്കുവാണ്. എന്നാൽ ഒരു പിടിത്തം പിടിച്ചാലോ എന്ന ആലോചന ഉണ്ടെന്നും മിഥുൻ പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ പാരന്റിംഗിൽ വരുന്നുണ്ടെന്നും മിഥുൻ കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top