Social Media
ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹിതയായി നടി അപൂര്‍വ ബോസ്
ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹിതയായി നടി അപൂര്‍വ ബോസ്
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് അപൂര്‍വ ബോസ്. ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ അപൂര്‍വ ബോസും ഭര്‍ത്താവ് ധിമന്‍ തലപത്രയും വീണ്ടും വിവാഹിതരായിരിക്കുകയാണ്. ഇരുവരുടെയും ആചാരപ്രകാരമുള്ള വിവാഹമാണ് ഇപ്പോള്‍ കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇവരുടേതും. നേരത്തെ രണ്ടുപേരുടെയും കുടുബങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടെയും രജിസ്റ്റര്‍ വിവാഹമാണ് കഴിഞ്ഞിരുന്നത്.
രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന ഇരുവര്‍ക്കും അന്ന് ആചാരപ്രകാരം ആഘോഷപൂര്വ്വമായൊരു വിവാഹത്തിന് സമയമുണ്ടായിരുന്നില്ല. അങ്ങനെയാണ് ലളിതമായി രജിസ്റ്റര്‍ വിവാഹം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ താല്‍പ്പര്യം കൂടി പരിഗണിച്ചാണ് വീണ്ടും വിവാഹിതരായത്.
വിവാഹചടങ്ങുകളില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ആദ്യം ഭര്‍ത്താവ് ധിമന്‍ തലപത്രയുടെ ആചാരപ്രകാരം അഗ്നിസാക്ഷിയായി വിവാഹം നടത്തി. പിന്നീട് ക്ഷേത്രത്തില്‍ വച്ച് ഇരുവരും മാല ചാര്‍ത്തി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
അഭിനയത്തിന് പുറമേ ഐക്യരാഷ്ട സഭയില്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ്വ. കുടുംബത്തോടൊപ്പം നവംബറില്‍ ആചാരപ്രകാരം വിവാഹം നടത്തുമെന്ന് അപൂര്‍വ നേരത്തെ പറഞ്ഞിരുന്നു. പ്രണയം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, ഹേ ജൂഡ്, പകിട തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികള്‍ക്ക് ശ്രദ്ധേയയാണ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്സ് ക്ലബ് ആണ് താരത്തിന്റെ ആദ്യ ചിത്രം.
