Social Media
പട്ടിണിയിലായിരുന്നു, പതിനാറാം വയസില്‍ ജോലിയ്ക്ക് പോയി, ഒരുദിവസത്തെ ഷൂട്ടാകും, 4000ഒക്കെ കിട്ടുള്ളൂ; തന്റെ ജീവിതത്തെ കുറിച്ച് അഞ്ജിത നായര്‍
പട്ടിണിയിലായിരുന്നു, പതിനാറാം വയസില്‍ ജോലിയ്ക്ക് പോയി, ഒരുദിവസത്തെ ഷൂട്ടാകും, 4000ഒക്കെ കിട്ടുള്ളൂ; തന്റെ ജീവിതത്തെ കുറിച്ച് അഞ്ജിത നായര്‍
സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് അഞ്ജിത നായര്‍. പലപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള അഞ്ജിത, തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അഞ്ജിത ഇതേ കുറിച്ച് പറഞ്ഞത്.
അഞ്ജിത നായരുടെ വാക്കുകള്‍ ഇങ്ങനെ
ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച് വന്ന ആള്‍ക്കാരാണ് ഞങ്ങള്‍. ഇത് പറയുമ്പോള്‍ ആളുകള്‍ക്ക് മനസിലാവണം എന്നില്ല. ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബം ആണ് ഞങ്ങളുടേത്. അമ്മയ്ക്ക് ജോലി ഇല്ല. അച്ഛന്റെ വരുമാനത്തിലായിരുന്നു ജീവിതം തള്ളി നീക്കിയത്. അച്ഛന്‍ മദ്യപിക്കുമായിരുന്നു. അതുകൊണ്ട് തന്നെ കുടുംബക്കാര്‍ ആരും വലിയ സഹായമൊന്നും ചെയ്തില്ല.
അച്ഛന്റെ പെങ്ങളാണ് ഞങ്ങളെ പഠിക്കാന്‍ വിട്ടത്. അമ്മ കുടുംബത്ത് നിന്നും ആരും ഇല്ല. അവര്‍ക്കൊക്കെ സ്വന്തം കാര്യമാണ്. ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങിയത് മുതലാണ് നല്ല ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. അത്യാവശ്യം നല്ല ഡ്രെസ് ഇടുന്നതും അപ്പോഴാണ്. 16മത്തെ വയസിലാണ് ആല്‍ബത്തിന്റെ വര്‍ക്കിന് പോകുന്നത്. ഒരുപാട് പേര്‍ കളിയാക്കിയിട്ടുണ്ട്.
നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ. ഒരുദിവസത്തെ ഷൂട്ടാകും. 4000ഒക്കെ കിട്ടുള്ളൂ. പിന്നെ വീടിന്റെ വാടക. ചെലവ് എല്ലാം എന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ ചെയ്തു. ചേച്ചിടെ കാര്യങ്ങളൊക്കെ ഞാന്‍ തന്നെയാണ് ചെയ്ത് കൊടുത്തത്. സന്തോഷം എന്തായാലും ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. അന്നത്തെ കാലത്ത്. ഇപ്പോ കുഴപ്പമില്ല. കുടുംബക്കാരൊക്കെ സ്വാര്‍ത്ഥരാണ്.
ചെറുപ്പത്തില്‍ തന്നെ കുടുംബ പ്രാരാബ്ധം തലയിലായി എന്നതാണ്. റിയല്‍ ലൈഫിലെ എന്നെ വളരെ കുറച്ച് പേര്‍ക്കെ അറിയൂ. എന്റെ കഷ്ടപ്പാടുകള്‍ അറിയുന്നവര്‍. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ചും അഞ്ജിത നായര്‍ പറയുന്നുണ്ട്.
‘ഒരു ലാപ് ടോപ് വാങ്ങിയതാണ് ആ സന്തോഷം. പണ്ട് ഞങ്ങളുടെ ഒരു ബന്ധു അവരുടെ ലാപ് ടോപ് തൊട്ടതിന്റെ പേരില്‍ ദേഷ്യത്തില്‍ സംസാരിച്ചിരുന്നു. ഭയങ്കര ഒരു വേദനയായി പോയി. ഒടുവില്‍ സ്വന്തമായി ഒരു ലാപ് വാങ്ങിയപ്പോള്‍ സന്തോഷം തോന്നി’, എന്നാണ് അഞ്ജിത പറഞ്ഞത്.