Connect with us

നിങ്ങൾ എന്നെ കോമാളിയാക്കിയെന്ന് അന്ന് ലാൽ ജോസ് സാറിനോട് പറഞ്ഞു അത് ;എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല; അനുശ്രീ പറയുന്നു

Movies

നിങ്ങൾ എന്നെ കോമാളിയാക്കിയെന്ന് അന്ന് ലാൽ ജോസ് സാറിനോട് പറഞ്ഞു അത് ;എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല; അനുശ്രീ പറയുന്നു

നിങ്ങൾ എന്നെ കോമാളിയാക്കിയെന്ന് അന്ന് ലാൽ ജോസ് സാറിനോട് പറഞ്ഞു അത് ;എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല; അനുശ്രീ പറയുന്നു

എന്റെ രാജശ്രീ എന്ന കഥാപാത്രം തിയേറ്ററിൽ കണ്ടശേഷം ‘നിങ്ങളെന്ന കോമാളിയാക്കി എന്നാണ് അന്ന് ലാൽ ജോസ് സാറിനോട്പറഞ്ഞത്. ഞാൻ അഭിനയിച്ച സീൻ കണ്ട് ആളുകൾ ചിരിക്കുന്നത് എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.’ ഞാൻ അഭിനയിച്ച സീൻ കണ്ട് ആളുകൾ ചിരിക്കുന്നത് എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.’

അനുശ്രീ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിൽ അനുശ്രീയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന പേരിലാണ് ഇപ്പോഴും അനുശ്രീ സിനിമാ പ്രേമികൾക്കിടയിൽ പോപ്പുലർ.

ഡയമണ്ട് നെക്ലേസിന് ശേഷം നിരവധി നായിക വേഷങ്ങൾ ചെയ്ത് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയാണ് അനുശ്രീ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ഈ പതിനൊന്ന് വർഷത്തിനിടയിൽ അനുശ്രീ അഭിനയിച്ച് കഴിഞ്ഞു
ഇപ്പോഴിത ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനുശ്രീ. താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ … ‘വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യം ഭയങ്കരമായി നേരിടുന്നുണ്ട്.’

‘ഞാൻ പ്രിപ്പേഡ് അല്ലായെന്നും കംഫർട്ടബളായി തുടങ്ങിയിട്ടില്ല എന്നൊക്കെയാണ് ചോദ്യം ചോദിക്കുന്നവർക്ക് മറുപടി കൊടുക്കാറുള്ളത്. കുടുംബക്കാർ‌ ഒന്നിക്കുന്ന സദസുകളിലാണ് ഈ ചോദ്യം കൂടുതൽ ഞാൻ നേരിടേണ്ടി വരുന്നത്.’എനിക്ക് കസിൻസൊക്കെയുള്ള ഒരു ​ഗ്രൂപ്പും കൊച്ചിയിലെ സുഹൃത്തുക്കളുള്ള ഒരു ​​ഗ്രൂപ്പുമുണ്ട്. എന്റെ കസിൻസിനും സുഹൃത്തുക്കൾക്കുമെല്ലാം ഒരേ ഇഷ്ടങ്ങളും താൽപര്യവുമെല്ലാമാണ്. ആ ​ഗ്യാങിനോട് ജെല്ലായി പോകുന്ന ഒരാൾ വരുമ്പോൾ വിവാഹം കഴിക്കും.’

‘സിനിമാ ജീവിതത്തിൽ‌ ആദ്യമായി ഞാൻ ഫൈറ്റ് ചെയ്തത് ഇതിഹാസയിലാണ്. മുണ്ടും ഷർട്ടും ഇട്ടുനടക്കാൻ എനിക്കിഷ്ടമാണ്. എനിക്ക് ആണുങ്ങളുടെ സ്വഭാവമാണെന്ന് അമ്മയും അച്ഛനുമൊക്കെ ഇടയ്ക്ക് പറയാറുണ്ട്. ആദി എനിക്ക് ഒരുപാട് ഓർമകൾ തന്ന സിനിമയാണ്. ജീത്തു സാർ എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ്.’പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല… ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂ‌ടി കുറച്ച് തരുമോയെന്ന് ചോദിച്ച്.’

‘നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല. നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും.’വഴക്ക് എല്ലാ സംവിധായകരുടെ കൈയ്യിൽ നിന്നും കിട്ടാറുണ്ട്. റോഷൻ ആൻഡ്രൂസ് സാറിനെ എനിക്ക് പേടിയാണ്. ഡയലോ​ഗിൽ മാറ്റം വരുത്തുമ്പോൾ അദ്ദേഹം വഴക്ക് പറയും. മൈക്ക് കൈയ്യിലുണ്ടെന്ന് പോലും സാർ നോക്കാറില്ല. ഷൂട്ടിങ് കാണാൻ കൂടി നിൽക്കുന്നവരെല്ലാം കേൾക്കും.’

‘ചീത്ത കേൾക്കരുതെന്ന് പ്രാർഥിച്ചാണ് റോഷൻ സാറിന്റെ സെറ്റിലേക്ക് പോയിരുന്നത്. എന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് നാട്ടുകാരുടെ വായടഞ്ഞു. സ്ലീവ് ലസ് ഇടുമ്പോൾ പോലും ആദ്യം ടെൻഷനടിച്ചിരുന്നു. പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന ലൈനാണ് ഇപ്പോൾ ചേട്ടനൊക്കെ.”ചന്ദ്രേട്ടൻ എവിടെയാ, 12ത്ത് മാൻ എന്നീ സിനിമകളുടെ സെറ്റിലാണ് ഏറ്റവും കൂടുതൽ എഞ്ചോയ് ചെയ്തത്. ലൈഫ് ലോങ് വേണമെന്ന് തോന്നിയ കുറച്ച് ഫ്രണ്ട്സിനെ കിട്ടിയതും 12ത്ത് മാന്റെ സെറ്റിൽ നിന്നാണ്. അദിതി, അനു മോഹൻ തുടങ്ങിയവരുമായാണ് കൂടുതൽ സൗഹൃദം. പത്തനംതിട്ടക്കാരി, ​ഗണേഷ് കുമാറിന്റെ നാട്ടുകാരി എന്നതൊക്കെ വെച്ചുള്ള സ്നേഹമാണ് ലാലേട്ടൻ എന്നോട് കാണിക്കാറുള്ളത്.’

‘മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. മമ്മൂക്കയുടെ ദേഹത്ത് തുപ്പൽ തെറിച്ചാലോയെന്ന് വിചാരിച്ച് മധുരരാജയിലെ ചീത്ത പറഞ്ഞ് ആട്ടുന്ന സീനിൽ റിഹേഴ്സൽ ചെയ്യാൻ പോലും മടിയായിരുന്നു. പക്ഷെ മമ്മൂക്ക ധൈര്യം തന്ന് ചെയ്യിപ്പിച്ചു. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.”ലാൽ ജോസ് സാറിനെ മാത്രം കണ്ടാണ് അഭിനയിക്കാൻ പോയത്. ഡയമണ്ട് നെ​ക്ലേസിന്റെ ഷൂട്ടിന് പോയപ്പോൾ പ്രോമിറ്റിങ് ഉണ്ടാകുമെന്ന് കരുതി ഡയലോ​ഗ് പഠിച്ചിരുന്നില്ല. അപ്പോഴാണ് ലാൽ ജോസ് സാർ പറഞ്ഞത് പ്രോമിറ്റിങില്ല ‍ഡയലോ​ഗ് കാണാതെ പഠിക്കണമെന്ന്.’

‘നിങ്ങളെന്ന കോമാളിയാക്കി എന്നാണ് അന്ന് ലാൽ ജോസ് സാറിനോട് എന്റെ രാജശ്രീ എന്ന കഥാപാത്രം തിയേറ്ററിൽ കണ്ടശേഷം പറഞ്ഞത്. ഞാൻ അഭിനയിച്ച സീൻ കണ്ട് ആളുകൾ ചിരിക്കുന്നത് എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.’

‘മുമ്പ് ആസിഫ് അലിയെന്ന് പറഞ്ഞാൽ ഞാൻ മരിക്കുമായിരുന്നു. പ്രണയം മുഖത്ത് വരാത്ത ഒരാളാണ് ഞാൻ. മഞ്ജു ചേച്ചിയെ കണ്ടാൽ ഓടിച്ചെന്ന് കെട്ടി പിടിക്കും. അഭിനയിക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് അറിയില്ല. ചിലപ്പോൾ ചോറും ചമ്മന്തിയും വെയ്ക്കുമായിരിക്കും’ അനുശ്രീ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top