തനിക്ക് സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ പേടിയാണ്! അനുശ്രീ.
തനിക്ക് സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ പേടിയാണ്! അനുശ്രീ.
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച നടിയാണ് അനുശ്രീ. വളരെ പെട്ടെന്ന് തന്നെ അവർ ശ്രദ്ധിക്കപ്പെട്ടു. നിരവധി സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത് മലയാളത്തിലെ ഒന്നാം നിര നായികമാരുടെ കൂടെ എത്തി. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ പറ്റുന്നതിലൂടെ അനുശ്രീയ്ക്ക് മലയാള സിനിമയിൽ തൻ്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു. ഇന്നത്തെ നായികമാരിൽ കോമഡി രംഗങ്ങൾ ചെയ്യാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാളുമാണ് അനുശ്രീ.
നായികയായും സഹനടിയായും എല്ലാം ഇതിനോടകം നിരവധി സൂപ്പർഹിറ്റുകളിൽ അനുശ്രി വേഷമിട്ടു കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരരാജാക്കൻമാർക്ക് ഒപ്പവും യുവ നടൻമാർക്ക് ഒപ്പവും അനുശ്രി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. തനിക്ക് കിട്ടുന്ന വേഷം വലിപ്പ ചെറുപ്പമില്ലാതെ മികച്ച രിതീയിൽ അഭിനയിച്ച് ഫലിപ്പിക്കുക എന്നതാണ് അനുശ്രീയുടെ മികവായി കാണാൻ കഴിയുന്നത്.
തനിക്ക് സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ പേടിയാണ് എന്ന് പറഞ്ഞാണ് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ആയിരുന്നു നടി ഇങ്ങനെ പറഞ്ഞത്.
ഓൺലൈൻ മീഡിയ ആയ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചിൽ. ഒന്നിൽ കൂടുതൽ സിനിമകൾ ഞാൻ ലാലേട്ടനോട് ഒപ്പം ചെയ്തിട്ടുണ്ട്. റെഡ് വൈൻ, ഒപ്പം, ട്വൽത്ത് മാൻ തുടങ്ങിയവ ആയിരുന്നു ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ. ഞങ്ങൾ രണ്ടുപേരും പത്തനംതിട്ടയിൽ നിന്നുമാണ് വരുന്നത്. ലാലേട്ടൻ കാണുമ്പോൾ തന്നെ പത്തനംതിട്ടക്കാരി എന്ന സ്നേഹമാണ് എനിക്ക് തരുന്നത്. പിന്നെ ഗണേശ് കുമാറിന്റെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത് അതിന്റെ ഒരു സ്നേഹവും എനിക്കും ലഭിക്കും. കാരണം അവർ തമ്മിൽ മച്ചാൻ മച്ചാൻ ആണല്ലോ എന്നും താരം പറഞ്ഞു.
എപ്പോ കണ്ടാലും നീ എന്റെ കൂടെ പുലിമുരുകനിൽ അഭിനയിക്കില്ല എന്നും പറഞ്ഞു കുത്തും.
അങ്ങനെയൊക്കെയാണ് ലാലേട്ടൻ. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് വര്‍ഷങ്ങളായി എങ്കിലും, ഇപ്പോഴും ഇവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറഞ്ഞാല്‍ വിറയല്‍ വരും. ഡയലോഗ് പറയുമ്പോള്‍ അവിടെയും ഇവിടെയുമൊക്കെ തെറ്റിപ്പോകും. ഒന്ന് രണ്ട് ടേക്ക് ഒക്കെ പോകുമ്പോള്‍ പേടി വരാന്‍ തുടങ്ങും. അയ്യോ ലാലേട്ടാ കുറച്ച് സമയം തരണേ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അവർ അത്ര വലിയ താരങ്ങൾ ആണല്ലോ എന്ന തോന്നൽ കൊണ്ടാണ് അങ്ങനെ വരുന്നത് എന്ന് തോന്നുന്നു.
അതിപ്പോൾ മമ്മൂക്കയോടൊപ്പം ആണെങ്കിലും ആങ്ങനെ തന്നെയാണ്. മമ്മൂക്കയോടൊപ്പം മധുരരാജയിൽ അഭിനയിക്കുമ്പോൾ ഘോര ഘോരം ഡയലോഗ് പറയാൻ ഉണ്ടായിരുന്നു. ദൈവത്തെ വിളിച്ചാണ് അഭിനയിച്ചത് ഭൂമി പിളർന്ന് താഴെ പോയിരുന്നെങ്കിൽ എന്നുവരെ
മമ്മൂക്കയെ ഫാ എന്നുപറയുന്ന സീനുണ്ട് ആ സിനിമയിൽ. അത് റിഹേഴ്സൽ ചെയ്യുമ്പോൾ ഞാൻ കൈ പൊത്തിപിടിച്ച് ആയിരുന്നു പറഞ്ഞത്. അപ്പോൾ മമ്മൂക്ക ചോദിച്ചു നീ എന്തിനാ ഇങ്ങനെ പറയുന്നത് എന്ന്. തുപ്പൽ തെറിച്ചാലോ എന്ന് പേടിച്ചിട്ടാണെന്ന് ഞാൻ പറഞ്ഞു.
ആ സമയം മമ്മൂക്ക പറഞ്ഞു അതൊന്നും നോക്കണ്ടായെന്ന്. ഇപ്പോൾ ചെയ്താലെ ഷോട്ടിൽ ശരിയായി ചെയ്യാൽ കഴിയുള്ളു എന്നും പറഞ്ഞു എന്ന് അനുശ്രി വ്യക്തമാക്കുന്നു. പുലി മുരുകൻ സിനിമയിൽ അനുശ്രീയെ ആയിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ബംഗാളി നടി കമാലിനി മുഖർജി എത്തുക ആയിരുന്നു.