Malayalam
ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു
ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു
ലാല്‍ജോസിന്റെ ഡയമണ്ട് നെക്ക്ലെസിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് അനുശ്രീ
ചിത്രത്തിലെ അരുണേട്ടാ സന്തോഷായില്ലേ എന്ന ഹിറ്റ് ഡയലോഗ് ഇന്നും പ്രേക്ഷകരുടെ നിത്യജീവിതത്തിൽ കടന്നുവരാറുണ്ട്. അത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു അനുശ്രീയുടെ ആദ്യ സിനിമയിലെ ഈ കുഞ്ഞു ഡയലോഗ്. ചിത്രം റിലീസ് ചെയ്തിട്ട് എട്ട് വര്‍ഷം പൂർത്തിയാവുകയാണ്. ഇപ്പോൾ ഇതാ ചിത്രത്തെക്കുറിച്ചും സിനിമയിലെ തന്റെ രംഗപ്രവേശത്തെക്കുറിച്ചും ഓര്‍മ്മിക്കുകയാണ് അനുശ്രീ.
തന്നെ ഡയമണ്ട് നെക്ക്ലേസിലൂടെ മലയാളികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചതിന് ലാല്‍ജോസിനോട് നന്ദി പറഞ്ഞുകൊണ്ടാണ് അനുശ്രീയുടെ പോസ്റ്റ്.
ഫേസ്ബുക് കുറിപ്പ്
@laljosemechery എന്ന സംവിധായകനിലൂടെ ….എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം…എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ് …ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും …പ്രത്യേകിച്ച് ലാൽസാറിനോട് ..ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു …ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!!thanku so much sir…Luv u..❤️ @laljosemechery @fahadhfaassil @samvrithaakhil @gauthami.nair @sameer_thahir @driqbalkuttipuram @ljfilms_official
2012 മെയ് നാലിനായിരുന്നു ഡയമണ്ട് നെക്ക്ലേസ് റിലീസ് ആയത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റേതായിരുന്നു തിരക്കഥ. ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സമീര്‍ താഹിര്‍ ആയിരുന്നു ഛായാഗ്രഹണം.
anusree
