ലോക്ക് ഡൗൺ തുടരുന്നതിനാൽ വിരസതയകറ്റാനുള്ള ശ്രമങ്ങളിലാണ് സെലിബ്രിറ്റികൾ പാട്ടും ഡാൻസും, ടിക് ടോക്കും പാചകവും എഴുത്തും വായനയും വീട്ടിൽ ഫോട്ടോ ഷൂട്ട് നടത്തിയും സമയം ചിലവഴിയ്ക്കുകയാണ്
വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ടിന് പിന്നാലെ അമ്പലപ്പറമ്പിലെ ഫോട്ടോ ഷൂട്ടുമായി നടി അനുശ്രീ . മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവുമൊക്കെ ധരിച്ച് നല്ല കിടിലൻ ലുക്കിലാണ് താരം. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് അനുശ്രീ വേറെയും ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിനും രസകരമായ ക്യാപ്ഷനും താരം നൽകിയിരുന്നു. ” ഈ ലോക്ഡൗൺ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടൻ, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ,
ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ പങ്കുവയ്ക്കാറുണ്ട്
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....