Connect with us

പ്രണയമുണ്ട്, സിനിമയിലല്ല; എന്നെ മനസിലാകുന്ന ഒരാളാണ്; രഹസ്യം പരസ്യമാക്കി അനുശ്രീ

Malayalam

പ്രണയമുണ്ട്, സിനിമയിലല്ല; എന്നെ മനസിലാകുന്ന ഒരാളാണ്; രഹസ്യം പരസ്യമാക്കി അനുശ്രീ

പ്രണയമുണ്ട്, സിനിമയിലല്ല; എന്നെ മനസിലാകുന്ന ഒരാളാണ്; രഹസ്യം പരസ്യമാക്കി അനുശ്രീ

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ . ഏതാനും ഒരുപിടി സിനിമകളിലൂടെയും സ്വഭാവ സവിശേഷതകൊണ്ടും മലയാളികളുടെ ഹൃദയം കവർന്ന നടിയായി മാറുകയായിരുന്നു അനുശ്രീ. ഏത് കഥാപാത്രങ്ങളും അനുശ്രീയുടെ കൈകളിൽ സുരക്ഷതമായിരിക്കും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ തരാം ഇപ്പോൾ പ്രണയത്തെ കുറിച്ചും പ്രണയലേഖനങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

എനിക്ക് ഒരു പ്രണയമുണ്ട്, പക്ഷേ അത് സിനിമയിലെ ആളല്ല. എന്നെ മനസിലാകുന്ന ഒരാൾ. എന്റെ വിജയങ്ങൾക്ക് പിന്നിൽ എന്റെ മാതാപിതാക്കളും, എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എന്ന് ഇപ്പോൾ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ച് ജീവിതത്തിലേക്ക് എന്ന് പോകുമെന്ന് പറയാനാകില്ല. കുറെ നല്ല കഥാപാത്രങ്ങൾ കൂടി അഭിനയിക്കണം.

എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു എന്നും അനുശ്രീ പറയുന്നു. അതേ സമയം തനിക്ക് ഇപ്പോൾ പ്രണയലേഖനങ്ങൾ കിട്ടാറില്ല എന്ന വിഷമവും അനുശ്രീ പറയുന്നുണ്ട്. സിനിമ നടയായതിന് പിന്നാലെ പ്രണയലേഖനങ്ങൾ ലഭിക്കാറില്ല.

എന്നാൽ അടുത്തിടെ ഒരു നാലാം ക്ലാസ്സുകാരൻ പയ്യൻ തനിക്ക് ലവ് ലെറ്റർ തന്നു എന്നും അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും അനുശ്രീ പറയുന്നു. എന്നാൽ ഈ ലെറ്റർ അതികം വൈകാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുമെന്നും താരം അറിയിച്ചിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top