Bollywood
അനുഷ്ക അമ്മയാകാന്‍ തയ്യാറെടുക്കുന്നു… കാത്തിരിപ്പോടെ അനുഷ്ക- കോലി ദമ്പതി!!!
അനുഷ്ക അമ്മയാകാന്‍ തയ്യാറെടുക്കുന്നു… കാത്തിരിപ്പോടെ അനുഷ്ക- കോലി ദമ്പതി!!!
അനുഷ്ക അമ്മയാകാന്‍ തയ്യാറെടുക്കുകയാണെന്നുള്ള വാര്‍ത്തകളാണ് ബോളിവിഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലിനിക്കിനു മുന്നില്‍ അനുഷ്കയെ കണ്ടിരുന്നു. ഇതാണ് വാര്‍ത്തയ്ക്ക് ആധാരം. ഡോക്ടറെ കണ്ടതിനു ശേഷം മടങ്ങി പോകുകയായിരുന്നു താരം. ക്ലിനിക്കില്‍ നിന്ന് കാറിയിലേയ്ക്ക് കയറുന്ന ചിത്രങ്ങളും മാറ്റും വൈറലാണ്.. ഇതിനു പിന്നാലെയായിരുന്നു താരം അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അതേ സമയം താരം ഒറ്റയ്ക്കായിരുന്നു ക്ലിനിക്കിലെത്തിയത്.
കോലിയുമായിട്ടുള്ള വിവാഹ ശേഷവും അനുഷ്ക സിനിമയില്‍ സജീവമായിരുന്നു. അഭിനേത്രി എന്നതിവുപരി നിര്‍മ്മാതാവ് കൂടിയാണ് നടി. ഷാരൂഖ്ഖാന് നായകനായെത്തിയ സീറോയായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തു വന്ന അനുഷ്ക ചിത്രം. സീറോയ്ക്ക് ശേഷം പുതിയ ചിത്രങ്ങളെന്നും താരത്തിന്റേതായി പുറത്തു വന്നിട്ടില്ല. ഇത് അമ്മയാകാന്‍ പോകുന്നു എന്നുള്ള സംശയത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേ സമയം താരങ്ങള്‍ തന്നെ ഈ സന്തോഷ വാര്‍ത്ത പുറത്തു വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
anushka sharmma pregnancy
