Connect with us

കലാപങ്ങളില്‍ ഇരകളായവരെ ആശ്വസിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദി;പി.എം. നരേന്ദ്ര മോദി’ യുടെ പുത്തൻ ട്രെയിലര്‍ പുറത്തിറങ്ങി !

Bollywood

കലാപങ്ങളില്‍ ഇരകളായവരെ ആശ്വസിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദി;പി.എം. നരേന്ദ്ര മോദി’ യുടെ പുത്തൻ ട്രെയിലര്‍ പുറത്തിറങ്ങി !

കലാപങ്ങളില്‍ ഇരകളായവരെ ആശ്വസിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദി;പി.എം. നരേന്ദ്ര മോദി’ യുടെ പുത്തൻ ട്രെയിലര്‍ പുറത്തിറങ്ങി !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം. നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നടൻ വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയെ അവതരിപ്പിച്ചിരിക്കുന്നത്. മേരികോം, സരബ്ജിത്ത് തുടങ്ങിയ ജീവചരിത്ര സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാര്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസം  പുറത്തിറങ്ങിയിരുന്നു. വിവേക് ഒബ്റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയിരിക്കുന്നു. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കലാപങ്ങളില്‍ ഇരകളായവരെ ആശ്വസിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദിയെ ആണ് ഗാനത്തില്‍ . ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

വെബ് സീരീസായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. ചിത്രം മെയ് 24 ന് റിലീസ് ചെയ്യും.

വിവേക് ഒബ്‌റോയി മോദിയായി വേഷമിടുന്ന സിനിമ മേയ് 24-ന് റിലീസ് ചെയ്യുമെന്നു നിര്‍മാതാവ് സന്ദീപ് സിങ്ങാണ് അറിയിച്ചത്. വോട്ടെടുപ്പിന്റെ അവസാന ദിവസമായ മേയ് 19 വരെ സിനിമ റിലീസ് ചെയ്യരുതെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സിനിമ മോദിക്കു വീരപുരുഷന്റെ പദവി നല്‍കുന്നതാണെന്നും പ്രദര്‍ശനത്തിനെത്തിയാല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏപ്രില്‍ 11-ന് റിലീസ് ചെയ്യാനിരുന്ന സിനിമയ്ക്കു ഏപ്രില്‍ 10-നാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. സിനിമ കാണാതെയാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതെന്നു കാണിച്ച് നിര്‍മാതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 17-നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിനിമ കണ്ടു. എന്നാല്‍ ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സിനിമ കണ്ടശേഷം വോട്ടെടുപ്പ് കഴിയുന്നതുവരെ റിലീസിങ് തീയതി മാറ്റിവെക്കണമെന്നതിനെ അനുകൂലിച്ചാണു കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. അതിനിടെ തങ്ങള്‍ സിനിമയുടെ ഭാഗമല്ലായിരുന്നിട്ടുകൂടി തങ്ങളുടെ പേര് സിനിമയുടെ പോസ്റ്ററില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ഗാനരചയിതാക്കളായ ജാവേദ് അക്തറും സമീറും രംഗത്തെത്തിയിരുന്നു.

വിവേക് ഒബ്റോയി മോദിയായി വേഷമിടുന്ന ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ ഇതുവരെയുള്ള സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്. സിനിമയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഹിന്ദിഹൃദയഭൂമിയിൽ ബി.ജെ.പി.യുടെ മേധാവിത്വം ആവർത്തിച്ചുകൊണ്ട് എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ബി.ജെ.പി.യുടെ സീറ്റെണ്ണത്തിൽ 2014-നെക്കാൾ കുറവുണ്ടായേക്കുമെന്നാണ് സർവേകൾ പറയുന്നത്. 2014-ൽ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എൻ.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പുറത്തുവന്ന സർവേയിൽ ഒന്നുപോലും കോൺഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഭൂരിപക്ഷം സർവേകളിലും യു.ഡി.എഫിനാണു മുൻതൂക്കം.

p m narendra modi trailer released

More in Bollywood

Trending

Recent

To Top