Bollywood
ഇന്ത്യയിലെ കരുത്തരായ 50 സ്ത്രീകളിൽ ബോളിവുഡിൽ നിന്ന് അനുഷ്കയും!
ഇന്ത്യയിലെ കരുത്തരായ 50 സ്ത്രീകളിൽ ബോളിവുഡിൽ നിന്ന് അനുഷ്കയും!
By
സാമ്പത്തിക രംഗത്ത് കരുത്തുതെളിയിക്കുന്നത് പലപ്പോഴും സിനിമാ താരങ്ങളാണ്.പണവും പ്രശസ്തിയും കൊണ്ട് സമൂഹത്തിൽ വലിയ സ്ഥാനം നിലനിർത്താൻ താരങ്ങൾക് കഴിയുന്നുമുണ്ട്. എന്നാൽ ഇപ്പോഴത്തെ ഫോര്‍ച്യൂണ്‍ മാസികയുടെ പട്ടിക ഇത് തിരുത്തുന്നതാണ്.ഏറ്റവും കരുത്തരായ ഇന്ത്യയിലെ 50 സ്ത്രീകളിൽ ബോളിവുഡ്ഡിൽ നിന്ന് ഒരാൾ മാത്രമാണ് ഉള്ളത്.തങ്ങളുടെ ബിസിനസിലെ മികവ് കൊണ്ട് സാമൂഹികവും സാംസ്കാരികവുമായ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഇതിൽ ബോളിവുഡിലെ നടിയും നിർമാതാവുമായ അനുഷ്ക്ക ശർമയ്ക് മാത്രമാണ് സ്ഥാനം ലഭിച്ചത്.അമ്പതു പേരുടെ പട്ടികയില്‍ മുപ്പത്തിയൊന്പതാമതാണ് മുപ്പത്തിയൊന്നുകാരിയായ അനുഷ്ക്ക. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ കൂടിയാണ് താരം.
ഏറ്റവും ശക്തരായ ഇന്ത്യന്‍ സ്ത്രീകളുടെ പട്ടികയില്‍ കോർപ്പറേറ്റ് നിയമ കമ്മനിയായ എ.ഇസഡ്.ബി ആൻഡ് പാര്‍ട്ണേഴ്സ് സഹ സ്ഥാപക സിയ മോഡിയാണ് ഒന്നാമത്. ബയോകോണ്‍ എം.ഡി കിരണ്‍ മജൂംദാര്‍ ഷാ രണ്ടാമതും അപ്പോളോ ഹോസ്പിറ്റല്‍ എം.ഡി. സുനീത റെഡ്ഡി മൂന്നാമതുമാണ്.
ബോളിവുഡ് നടന് ജിതേന്ദ്രയുടെ മകളും ബാലാജി ടെലിഫിലിംസിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറുമായ ഏക്ത കപൂര്‍ പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനത്തുണ്ട്.
ഇവിടെ നടിയും നിമാതാവുമായ അനുഷ്കയ്ക്ക് നഷ് എന്ന പേരില്‍ സ്വന്തമായി ഒരു ഫാഷന്‍ വസ്ത്ര ബ്രാന്‍ഡുമുണ്ട്. ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് അനുഷ്ക്കയുടെ നിര്‍മാണ കമ്പനി. ഇരുപത്തിയഞ്ചാം വയസ്സിലാണ് അനുഷ്ക്ക നിര്‍മാണരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എന്‍. എച്ച്10 പോലുള്ള ചിത്രങ്ങള്‍ നിര്‍മിച്ച കമ്പനി ശരാശരി നാല്പത് കോടി രൂപ ഓരോ ചിത്രത്തില്‍ നിന്നും കളക്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ നെറ്ഫ്ളിക്സുമായി ചേര്‍ന്ന് ബുള്‍ബുള്‍ എന്നൊരു ചിത്രവു മായി എന്നൊരു വെബ് സീരീസും നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയുമായി ചേര്‍ന്ന് ഒരു വെബ്സീരീസ് നിര്‍മിക്കാനുള്ള ഒരുക്കത്തിലുമാണ് താരം.ഇതൊക്കെയും കണക്കിലെടുത്താണ് ഏറ്റവും കരുത്തരായ സ്ത്രീകളയിൽ താരം ഇടം നേടിയത്.
ഇതെല്ലാം കൂടാതെ ടി.വി. എസ് സ്കൂട്ടി, നിവിയ, എല്ലെ 18, ബ്രു കോഫി, പാന്റീന് തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെയും കമ്പനികളുടെയും ബ്രാന്‍ഡ് അംബാസിഡറുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയുട ഭാര്യ കൂടിയായ അനുഷ്ക്ക. 2017ലായിരുന്നു ഇവരുടെ വിവാഹം.
ഷാരൂഖ് ഖാൻ അനുഷ്ക താരജോഡിയിൽ 2008 ൽ പുറത്തിറങ്ങിയ രബ് നെ ബന ദി ജോഡിയിലൂടെയാണ്
അനുഷ്ക ബോലിയവോഡിൽ അരങ്ങേറ്റം കുറിക്കുന്നത്.പിന്നിതുവരെ പതിനഞ്ചു ചിത്രങ്ങളിലോളം വേഷമിട്ടു.ഷാരൂഖ് ഖാൻ തന്നെ നായകനായെത്തുന്ന സീറോയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ
താരത്തിന്റെ അവസാന ചിത്രം.
anushka sharma was in india’s list of most powerfull women in business
