Malayalam Breaking News
അനുഷ്കയും പ്രഭാസും വിവാഹിതരാകുമോ…? പ്രഭാസിനെ പോലൊരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും…..അനുഷ്കയുടെ അമ്മ പ്രതികരിക്കുന്നു…
അനുഷ്കയും പ്രഭാസും വിവാഹിതരാകുമോ…? പ്രഭാസിനെ പോലൊരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും…..അനുഷ്കയുടെ അമ്മ പ്രതികരിക്കുന്നു…
അനുഷ്കയും പ്രഭാസും വിവാഹിതരാകുമോ…? പ്രഭാസിനെ പോലൊരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും…..അനുഷ്കയുടെ അമ്മ പ്രതികരിക്കുന്നു…
അനുഷ്ക-പ്രഭാസ് പ്രണയവും വിവാഹവും എന്നും സിനിമയ്ക്കകത്തും പുറത്തും എന്നും ചര്‍ച്ചാവിഷയമാണ്. ബാഹുബലിയിലൂടെയായിരുന്നു പ്രഭാസ് അനുഷ്ക താരജോഡികള്‍ ജനശ്രദ്ധ നേടിയതും ആരാധകരെ സൃഷ്ടിച്ചതും. ബാഹുബലിയ്ക്ക് ശേഷം ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങളിലും ഇടംപിടിക്കാന്‍ തുടങ്ങി.
ഇരുവരുടെയും പ്രണയവും വിവാഹവും എന്നും ചര്‍ച്ചയായതോടെ ആരാധകര്‍ തന്നെ ഇരുവരെയും ഒന്നിപ്പിച്ചു. ഇരുവര്‍ക്കുമായി പ്രനുഷ്ക എന്ന പേരും ആരാധകര്‍ സമ്മാനിച്ചു. പ്രഭാസിനും അനുഷ്കയ്ക്കും ലഭിച്ച പിന്തുണ മറ്റൊരു താര ജോഡികള്‍ക്കും ലഭിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാല്‍ ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതു സമ്മതിച്ചു കൊടുക്കാന്‍ നാളിതുവരെയും ഇരുവരും തയ്യാറായിട്ടില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്.
എന്നാലിപ്പോള്‍ അനുഷ്ക-പ്രഭാസ് വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അനുഷ്കയുടെ അമ്മ രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെ പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഒരു തെലുങ്ക് മാധ്യമത്തിന് പ്രഫുല്ല ഷെട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍..
കൂടുതല്‍ വായിക്കുവാന്‍-
എന്നെ കുറിച്ചോര്‍ത്ത് വീട്ടുകാര്‍ക്ക് പേടിയുണ്ട്, കള്ളം പറയേണ്ടി വന്നാല്‍ പാറയില്‍ നിന്നും എടുത്തു ചാടും: പാര്‍വ്വതി
Anushka mother about Prabhas Anushka wedding
