Connect with us

ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കണം ;വെറുതേ ഒരു വേഷമല്ല ഞാനാ​ഗ്രഹിക്കുന്നത്, മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാ​ഗ്രഹം,” അനുരാ​ഗ് കശ്യപ്

Movies

ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കണം ;വെറുതേ ഒരു വേഷമല്ല ഞാനാ​ഗ്രഹിക്കുന്നത്, മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാ​ഗ്രഹം,” അനുരാ​ഗ് കശ്യപ്

ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കണം ;വെറുതേ ഒരു വേഷമല്ല ഞാനാ​ഗ്രഹിക്കുന്നത്, മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാ​ഗ്രഹം,” അനുരാ​ഗ് കശ്യപ്

ബോളിവുഡിലെ പ്രിയ സംവിധായകനാണ് അനുരാഗ് കശ്യപ്. തമിഴ് സിനിമയില്‍ അദ്ദേഹം ശ്രദ്ധനേടിയത് നടന്‍ എന്ന നിലയിലാണ്. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള ഒരു തമിഴ് സംവിധായകനേക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തമിഴ് സിനിമയുടെ മുൻനിര സംവിധായക നിരയിലേക്കുയർന്ന ലോകേഷ് കന​ഗരാജിനൊപ്പം പ്രവർത്തിക്കണമെന്നാണ് അനുരാ​​ഗ് കശ്യപിന്റെ ആ​ഗ്രഹം. ലോകേഷിന്റെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്നാണ് അനുരാ​ഗ് കശ്യപ് ആ​ഗ്രഹിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാ​ഗ് ഇക്കാര്യം പറഞ്ഞത്.

ലോകേഷിന്റെ ചിത്രത്തിൽ ഒരു മരണരം​ഗം അഭിനയിക്കണമെന്നുണ്ട്. ശ്രേഷ്ഠമായ മരണമാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങൾക്ക് നൽകാറ്. അദ്ദേഹത്തിന്റെ ഒരു സിനിമയിലെങ്കിലും എനിക്ക് മരിക്കണം. വെറുതേ ഒരു വേഷമല്ല ഞാനാ​ഗ്രഹിക്കുന്നത്. അത്രമേൽ പ്രതാപത്തോടെ മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാ​ഗ്രഹം.” അനുരാ​ഗ് കശ്യപ് പറഞ്ഞു.

നടനായും സംവിധായകനായും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ കലാകാരനാണ് അനുരാ​ഗ് കശ്യപ്. തെന്നിന്ത്യൻ സിനിമകളോട് പ്രത്യേകിച്ച് തമിഴ് സിനിമയോട് അദ്ദേഹത്തിനുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. തനിക്ക് ഇഷ്ടമുള്ള ഒരു തമിഴ് സംവിധായകനേക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സണ്ണി ലിയോേൺ നായികയാവുന്ന കെന്നഡിയാണ് അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത് തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. വിജയ് ചിത്രം ലിയോയുടെ തിരക്കുകളിലാണ് ലോകേഷ് കന​ഗരാജ്. ഈ വർഷം ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. സൂര്യ നായകനാവുന്ന വാടിവാസൽ, വിടുതലൈ 2 എന്നിവയാണ് വെട്രിമാരന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Continue Reading

More in Movies

Trending

Recent

To Top