ഉയരെ ഇറങ്ങിയ സമയത്ത് ഞാന്‍ ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു, സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു, എന്താണ് ചെയ്യേണ്ടതെന്നറിയില്ല ; അനാർക്കലി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത് കിരണും അച്ഛനും അമ്മയുമൊക്കെ ഒന്നിക്കുന്ന നിമിഷത്തിനാണ് . സരയുവിന്റെ കണ്ണിൽ പെടാതെ കല്യാണിയ്ക്ക് രക്ഷപെടാൻ പറ്റുമോ . അതോ രൂപയുടെ നാടകം പൊളിയുമോ
2016 ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനാർക്കലി മരക്കാര്‍. വിമാനം, ഉയരെ, മന്ദാരം,ബി 32 മുതൽ 44 വരെ തുടങ്ങിയ സിനിമകളിലും അനാർക്കലി വേഷമിട്ടു. ‘സുലേഖ മൻസിലിൽ’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനാർക്കലിയാണ്.
വിമാനം, മന്ദാരം, ഉയരെ, സുലൈഖ മന്‍സില്‍, ജാനകി ജാനേ തുടങ്ങി നിരവധി സിനിമകളില്‍ അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. പ്രണയത്തകര്‍ച്ചയെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അനാര്‍ക്കലിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഉയരെ ഇറങ്ങിയ സമയത്ത് ഞാന്‍ ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അമ്മ ആ സമയത്ത് ദുബായിലായിരുന്നു. ഞാന്‍ വാപ്പയുടെ കൂടെ താമസിക്കുകയായിരുന്നു. ഞാന്‍ ഒട്ടും ഓക്കെയല്ലാതിരുന്ന സമയമായിരുന്നു അത്. കൗച്ച് സര്‍ഫിംഗ് എന്നൊരു ആപ്പുണ്ട്. ഫോറിനേഴ്‌സിന് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കില്‍ നമുക്ക് അവരെ നമ്മുടെ വീട്ടില്‍ താമസിപ്പിക്കാം. ആരെങ്കിലും വില്ലിംഗാണെങ്കില്‍ നമുക്ക് അവരുടെ വീട്ടില്‍ പോയി താമസിക്കാം. അവര് അവരുടെ നാടൊക്കെ കാണിച്ച് തരും.
ഏതെങ്കിലും ഫോറിനറിനെ വിളിച്ച് വീട്ടില്‍ കയറ്റിയാലോ എന്നൊരു ആഗ്രഹം തോന്നിയിരുന്നു അന്ന്. ഞാന്‍ ബ്രേക്കപ്പായിട്ടിരിക്കുകയാണല്ലോ, എന്തും ആവാല്ലോ. അങ്ങനെയൊക്കെ ആലോചിച്ചിരുന്നു. ജപ്പാനിലുള്ളൊരു ചേട്ടനെ വിളിച്ചാലോ എന്ന് ആലോചിച്ചിരുന്നു. പക്ഷേ, ഞാന്‍ വിളിച്ചിരുന്നില്ല. ട്രാവലിംഗ് ഗ്രൂപ്പില്‍ ആക്റ്റീവാകാനുള്ള അവസരവും ആ ആപ്പിലുണ്ടായിരുന്നു. അങ്ങനെ ഞാനൊരു ഗ്രൂപ്പില്‍ കയറിയിരുന്നു. കുനൂര്‍ ട്രിപ്പ് എന്തോ പ്ലാന്‍ ചെയ്തിരുന്നു അവര്‍.
അവര്‍ ആരാണെന്നോ എത്ര പേരുണ്ടെന്നോ ഒന്നും അറിയില്ലായിരുന്നു. ആ ടീമില്‍ പെണ്ണുങ്ങളുണ്ടോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഉമ്മാ, ഞാനൊരു യാത്ര പോവുകയാണെന്ന് പറയാന്‍ വിളിച്ചിരുന്നു. ഞാന്‍ ബ്രേക്കപ്പായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് ഉമ്മയ്ക്ക് അറിയാമായിരുന്നു. ഉമ്മ കേട്ടപ്പോള്‍ തന്നെ സമ്മതിച്ചു. എന്റെ മകളാണ് അങ്ങനെ പറഞ്ഞതെങ്കില്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. പക്ഷേ, എന്റെ മോള്‍ സമ്മതിച്ചു.