Malayalam Breaking News
അതൊന്നും എന്റേതല്ല, അവയോട് പ്രതികരിക്കാതിരിക്കുക;ഫേസ്ബുക്കിലെ തന്റെ സ്ത്രീ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ് !
അതൊന്നും എന്റേതല്ല, അവയോട് പ്രതികരിക്കാതിരിക്കുക;ഫേസ്ബുക്കിലെ തന്റെ സ്ത്രീ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ് !
ഡയറക്ടർ, ആക്ടർ, എഡിറ്റർ ,റൈറ്റർ , പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്. ബോളിവുഡിൽ പ്രശസ്തനായ താരം തന്റെ സ്ത്രീ ആരാധകര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. നിരവധി വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളുണ്ടെന്നും എന്നാല്‍ തനിക്ക് സ്വന്തമായി ഫെയ്സ്ബുക്കില്‍ അക്കൗണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
താനാണെന്ന വ്യാജേന വ്യാജ അക്കൗണ്ടുകളുള്ളവര്‍ സ്ത്രീകളുമായി ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും നമ്പറുകളില്‍ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി തനിക്ക് അറിവു ലഭിച്ചുവെന്നു പറഞ്ഞു കൊണ്ടാണ് വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.
‘എന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഫെയ്സ്ബുക്കിലുണ്ട്. അതൊന്നും തന്നെ എന്റേതല്ല. എനിക്ക് ഫെയ്സ്ബുക്കില്‍ അക്കൗണ്ടില്ല, യു.എസ്, കാനഡ നമ്പറുകള്‍ ഉപയോഗിച്ച് ഒരാള്‍ സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. അതിനോട് ദയവായി പ്രതികരിക്കാതിരിക്കുക. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രകളിലാണെങ്കില്‍ പോലും ഞാന്‍ എന്റെ ഇന്ത്യന്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക, റിപ്പോര്‍ട്ട് ചെയ്യുക’. അനുരാഗ് ട്വീറ്റ് ചെയ്തു.
anurag kashyap about his fake facebook account
