Malayalam Breaking News
അനു സിത്താരയുടെ രണ്ട് ഉറ്റ സുഹൃത്തുക്കൾ !
അനു സിത്താരയുടെ രണ്ട് ഉറ്റ സുഹൃത്തുക്കൾ !
By
ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് അനു സിത്താര. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്.സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ അനു സിത്താര വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയില്‍ തുടങ്ങിയ പ്രണയം 20മാത്തെ വയസ്സില്‍ വിവാഹത്തിലെത്തുകയായിരുന്നു.
നേരത്തെ വിവാഹം ചെയ്തതിനെക്കുറിച്ചും പ്രണയകഥയെക്കുറിച്ചും താരം നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ദുരനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു.
അന്നും ഇന്നും എല്ലാ കാര്യത്തിനും കൂട്ടായി ഭര്‍ത്താവായ വിഷ്ണുവേട്ടനൊപ്പമുണ്ടെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. കുട്ടിക്കാലം മുതലേ തന്നെ നാടകത്തേയും നൃത്തത്തേയും ചേര്‍ത്തുപിടിച്ച അനു പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.
എന്നാല്‍ ഹാപ്പി വെഡ്ഡിംഗാണ് താരത്തെ പ്രശസ്തയാക്കിയത്. തേപ്പുകാരി എന്ന വിളിയും വീണത് ഈ ചിത്രത്തിന് ശേഷമായിരുന്നു. അങ്ങനെയുള്ള പ്രയോഗമൊന്നും തന്നെ വേദനിപ്പിച്ചിരുന്നില്ലെന്നും രസകരമായ ട്രോളുകളൊക്കെ താനും ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു.
സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതയായിരുന്നു അനു സിത്താര. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരം ഭര്‍ത്താവിനെക്കുറിച്ച് വാചാലയാവാറുണ്ട്. വിഷ്ണുവേട്ടന്‍ ആരാധകര്‍ക്കും സുപരിചിതനാണ്. പ്ലസ് ടുവില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ആദ്യത്തെ 3 വര്‍ഷം അത് മൈന്‍ഡ് ചെയ്തില്ലെങ്കിലും പിന്നീട് തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നുവെന്ന് താരം പറയുന്നു. അന്ന് മുതല്‍ ഇന്ന് വരെ എല്ലാ കാര്യത്തിനും പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും താരം പറയുന്നു.
അനു സിത്താരയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് രാമന്റെ ഏദന്‍ തോട്ടം. മാലിനി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. നൃത്തത്തെ ജീവവായുവായി കരുതുന്ന തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നത് വലിയ മോഹമായിരുന്നു. അങ്ങനെയൊരു അവസരമായിരുന്നു രാമന്റെ ഏദന്‍തോട്ടത്തിലൂടെ ലഭിച്ചത്. ഈ കഥാപാത്രത്തെ ഏറ്റെടുക്കുമ്ബോള്‍ അത്ര ധൈര്യം തോന്നിയിരുന്നില്ലെന്നും അത്രയും പവര്‍ഫുളായ കഥാപാത്രം കൈയ്യില്‍ നില്‍ക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും താരം പറയുന്നു. നിനക്ക് പറ്റുമെന്ന് പറഞ്ഞ് അന്ന് ധൈര്യം തന്നത് വിഷ്ണുവേട്ടനായിരുന്നു.
സിനിമയില്‍ തനിക്ക് നല്ല സുഹൃത്തുക്കളുണ്ടെന്ന് താരം പറയുന്നു. നിമിഷ സജയനും അതിഥിയുമാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്ന് താരം പറയുന്നു. കുപ്രസിദ്ധ പയ്യനില്‍ അഭിനയിക്കുമ്ബോഴാണ് നിമിഷ സജയനെ പരിചയപ്പെടുന്നത്. പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറുന്നത്. ഏത് കാര്യത്തെക്കുറിച്ചും തങ്ങള്‍ തുറന്ന് സംസാരിക്കാറുണ്ടെന്നും താരം പറയുന്നു. കൊച്ചിയിലുള്ളപ്പോള്‍ സിനിമയും ഷോപ്പിംഗുമൊക്കെ തങ്ങള്‍ ആഘോഷമാക്കി മാറ്റാറുണ്ട്. സിനിമകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും തങ്ങള്‍ നടത്താറുണ്ടെന്നും താരം പറയുന്നു.
anu sithara about friends
