Social Media
യൂട്യൂബ് ചാനലിന് പിന്നാലെ അനു സിത്താര ടിക് ടോക്കിൽ; അമ്പരന്ന് ആരാധകർ
യൂട്യൂബ് ചാനലിന് പിന്നാലെ അനു സിത്താര ടിക് ടോക്കിൽ; അമ്പരന്ന് ആരാധകർ
യൂട്യൂബ് ചാനലിന് പിന്നാലെ ടിക് ടോക്കുമായി അനു സിതാര
ഫീഷ്യലായി ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങിയ അനു സിതാരയുടെ പുതിയ ടിക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുകയാണ്. ഒരു സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിന്റെ അകമ്പടിയോടെയാണ് അനു സിതാരയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്.പുതിയ മുഖം എന്ന 1993 ഇൽ റിലീസ് ചെയ്ത തമിഴ് ചിത്രത്തിലെ ഗാനമാണിത്
എ ആർ റഹ്മാൻ സംഗീതം നൽകിയ കണ്ണുക്കു മെയ് അഴക് എന്ന ക്ലാസിക് തമിഴ് റൊമാന്റിക് ഗാനമാണ് അനു സിതാരയുടെ ടിക് ടോക് വീഡിയോയിൽ . സോഷ്യല്‍ മീഡിയയിൽ സജീവമായ അനു സിത്താര തന്റെ സിനിമാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ലോക്ഡൗണില്‍ സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിച്ച വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നു
തന്റെ സ്വദേശമായ വയനാട്ടിലെ കലാകാരന്‍മാരെയും ഭംഗിയുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തുകയെന്നതാണ് ഈ ചാനല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അനു പറയുന്നു.
anu sithara
