Connect with us

മലയാളികളുടെ ശാലീന സുന്ദരി, ആളെ മസ്സിലായോ? വൈറൽ ചിത്രം

Social Media

മലയാളികളുടെ ശാലീന സുന്ദരി, ആളെ മസ്സിലായോ? വൈറൽ ചിത്രം

മലയാളികളുടെ ശാലീന സുന്ദരി, ആളെ മസ്സിലായോ? വൈറൽ ചിത്രം

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയ നായികയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയാളികള്‍ ശാലീന സുന്ദരി എന്നു വിശേഷിപ്പിക്കുന്ന അനു സിത്താരയുടെ ചെറുപ്പകാല ചിത്രമാണിത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അനു സിത്താര പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വയനാട് കല്‍പ്പറ്റയില്‍ ജനിച്ചു വളര്‍ന്ന അനു സിത്താര ഒരു നര്‍ത്തി കൂടിയാണ്. ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ ആന അലറോടലറല്‍’, ‘കാപ്റ്റന്‍’, ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’, ‘ജോണി ജോണി എസ് അപ്പ’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ തുടങ്ങി അനവധി ചിത്രങ്ങളിലൂടെ അനു സിത്താരം പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൈമ അവാര്‍ഡ്‌സ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും അനു സിത്താരയെ തേടിയെത്തിരുന്നു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’12 ത്ത് മാന്‍’ ആണ് അനു സിത്താരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. തമിഴ് ചിത്രമായ അമീറയുടെ തിരക്കിലാണിപ്പോള്‍ അനു സിത്താരം. ഫൊട്ടോഗ്രാഫറായ വിഷ്ണു ആണ് അനു സിത്താരയുടെ ഭര്‍ത്താവ്.

More in Social Media

Trending

Recent

To Top