Social Media
ഞാന്‍ എന്റെ ശരീരത്തില്‍ ഇടുന്നതും ഇടാത്തതും നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ നിങ്ങള്‍ പോകൂ… ആ ഫോട്ടോഷൂട്ട് ഞെട്ടിച്ചു
ഞാന്‍ എന്റെ ശരീരത്തില്‍ ഇടുന്നതും ഇടാത്തതും നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ നിങ്ങള്‍ പോകൂ… ആ ഫോട്ടോഷൂട്ട് ഞെട്ടിച്ചു
വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ ‘ഓവര്‍ ഗ്ലാമറസ്’ ആകുന്നുണ്ടെന്നും ‘കോപ്പിയടി’ ആണെന്നുമൊക്കെയാണ് ആക്ഷേപം. സോഷ്യൽ മീഡിയയിലും സജീവമാണ് നടി
നടിയുടെ പുതിയ ഫോട്ടോഷൂട്ടും അതിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നാണമില്ലാത്തവള്‍ ആണെങ്കിലും മനോഹരിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉര്‍ഫിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ”നാണില്ലാത്തവള്‍ ആണെങ്കിലും മനോഹരിയാണ്. മാന്യത, അശ്ലീലം എന്നിവയുടെ നിര്‍വചനം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ചിലര്‍ക്ക് ഇത് മദ്യപിക്കുന്നതാകും, ചിലര്‍ക്ക് ബിക്കിനി ധരിക്കുന്നത്, ചിലര്‍ക്ക് ഇത് വെറും ഉര്‍ഫി ജാവേദ് ആണ്.”
”അതുകൊണ്ട് ആരുടെയും വാക്കുകള്‍ കേള്‍ക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ശരീരത്തില്‍ ഇടുന്നതും ഇടാത്തതും നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ നിങ്ങള്‍ പോകൂ” എന്നാണ് ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
കേബിളുകളും ചാക്കും മറ്റും ഡ്രസ് ആയി മാറ്റിയ ഉര്‍ഫിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഗ്ലാസില്‍ പെയിന്റ് അടിച്ച് നഗ്നത മറിച്ചും ഉര്‍ഫി എത്തിയിരുന്നു.
