Connect with us

അപ്പ എന്നെ ​ഗുണ്ട ബിനു എന്നാണ് വിളിക്കുന്നത്; അന്ന ബെന്‍

Actress

അപ്പ എന്നെ ​ഗുണ്ട ബിനു എന്നാണ് വിളിക്കുന്നത്; അന്ന ബെന്‍

അപ്പ എന്നെ ​ഗുണ്ട ബിനു എന്നാണ് വിളിക്കുന്നത്; അന്ന ബെന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു നാഗ് അശ്വിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും അന്ന ബെന്നും ശോഭനയും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

കെയ്റ എന്ന കഥാപാത്രമാണ് അന്ന ബെൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൽക്കിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ. കല്‍ക്കിയിലെ കയ്റയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് പറയുകയാണ് അന്ന ബെന്‍.

രണ്ടുപേരും ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ആളുകളാണ്. അവര്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളും അങ്ങനെ തന്നെയാണ്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും അവരെ സന്തോഷത്തോടെ മാത്രമാണ് കാണാന്‍ കഴിയുക.

ഡിക്യു കാമിയോ റോളിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. കോമ്പിനേഷൻ സീൻ ഇല്ലാത്തതുകൊണ്ട് പ്രഭാസ് സാറിനെ നേരിട്ട് കണ്ടിട്ടില്ല. ദീപിക മാമിനൊപ്പവും ശോഭന മാമിനൊപ്പവുമായിരുന്നു എനിക്കുള്ള കോമ്പിനേഷൻ സീനുകൾ.സ്റ്റണ്ട് ചെയ്യാൻ വേണ്ടി വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ബോഡി വെയിറ്റ് കൂടാതെ ശ്രദ്ധിച്ചു.

കുടുംബം എന്നെ സെലിബ്രിറ്റിയായി ​പരി​ഗണിക്കുന്നതായി തോന്നിയിട്ടില്ല. അതൊക്കെ ​ഗേറ്റിന് പുറത്ത് വരെ മാത്രം. എന്നെ എല്ലാവർക്കും അറിയാം എന്നത് പുറത്ത് പോകുമ്പോൾ ഫാമിലിയും ഫ്രണ്ട്സും പലപ്പോഴും മറന്ന് പോകാറുണ്ട്.

അപ്പ ഫേമസാണെന്ന് സ്കൂൾ കാലം മുതൽ അറിയാമായിരുന്നു. വീട്ടിലൊക്കെ വെച്ച് ഇടയ്ക്കിടെ അപ്പ എന്നെ ​ഗുണ്ട ബിനുവെന്ന് വിളിക്കാറുണ്ട്. അതിന്റെ ട്രോളൊക്കെ അപ്പ കാണാറുണ്ട്. ട്രോൾസ് എഞ്ചോയ് ചെയ്യാനാണ് അപ്പ പറയാറുള്ളത് എന്നും അന്ന പറയുന്നു. പപ്പയുടെ കൂടെ സെറ്റിൽ പോവുകയും സിനിമകൾ കണ്ട് വന്നശേഷം വീട്ടിൽ അതിനെ കുറിച്ച് ഡിസ്കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു.

സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്. അതുകൊണ്ട് തന്നെ അത് വർക്കാകുമോയെന്ന ടെൻഷനുണ്ടായിരുന്നു. പക്ഷെ ആളുകളുടെ കയ്യടിയും സ്വീകരണവും മറ്റും കണ്ടപ്പോൾ സന്തോഷമായി എന്നുമാണ് അന്ന പറയുന്നത്.

More in Actress

Trending

Recent

To Top