Actress
എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, നല്ലത് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു; സാമന്തയുടെ പോഡ്കാസ്റ്റിന് വിമര്‍ശനം; മറുപടിയുമായി നടി
എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, നല്ലത് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു; സാമന്തയുടെ പോഡ്കാസ്റ്റിന് വിമര്‍ശനം; മറുപടിയുമായി നടി
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി. എന്നാല്‍ ഇപ്പോഴിതാ നടിയുടെ പോഡ്കാസ്ററിനെതിരെ വിമര്‍ശനം ഉയരുകയാണ്. തന്റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് താരം പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ – പാനീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതും മറുപടിയുമായി സാമന്ത തന്നെ രംഗത്തെത്തി.
എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. നല്ലത് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ ഇത്തരം ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. പറയുന്നത് പ്രാവർത്തികമാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു നടി കുറിച്ചിരുന്നത്.
പിന്നാലെ നിരവധി പേരാണ് സാമന്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്. തെറ്റുകള്‍ ഏറ്റുപറയാന്‍ കാണിച്ച മനസിനെയാണ് പലരും അഭിനന്ദിച്ചത്.
ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ അത് ചൂണ്ടിക്കാട്ടുന്പോള്‍ ന്യായീകരിക്കാറാണ് പതിവ്. എന്നാല്‍ നിങ്ങള്‍ അത് തെറ്റിച്ചിരിക്കുന്നു സാമന്ത ജീ..നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ഒരാള്‍ കുറിച്ചത്.
അതേസമയം മുന്പും നടിയുടെ പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പോഡ്‍കാസ്റ്റിലൂടെ അശാസ്ത്രീയ വിവരങ്ങൾ പങ്കുവെച്ച് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ആരോപണം.അല്‍ക്കേഷ് സാരോത്രി എന്ന വ്യക്തി അതിഥിയായെത്തിയ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എപ്പിസോഡാണ് അന്ന് വിവാദങ്ങൾക്ക് കാരണമായത്.