Malayalam Breaking News
‘കിസ് ചെയ്യണമെന്ന് പറഞ്ഞാണ് ചെമ്പൻ ചേട്ടൻ പറഞ്ഞു തുടങ്ങിയത് ‘ – ലിച്ചി
‘കിസ് ചെയ്യണമെന്ന് പറഞ്ഞാണ് ചെമ്പൻ ചേട്ടൻ പറഞ്ഞു തുടങ്ങിയത് ‘ – ലിച്ചി
By
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന . അങ്ങനെ പറഞ്ഞാൽ ആരും അറിയാൻ വഴിയില്ല. ലിച്ചിയെ പക്ഷെ എല്ലാവര്ക്കും അറിയാം. ഒരുപാട് പുതുമുഖങ്ങളിൽ ഒരാളായി അങ്കമാലി ടൗഹാരീസിലൂടെ കടന്നു വന്ന അന്ന , ഇപ്പോൾ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്യ്തു കഴിഞ്ഞു.
ആദ്യ സിനിമയിലെ അനുഭവങ്ങൾ പങ്കു വെയ്ക്കുകയാണ് എന്ന ഇപ്പോൾ.”ആദ്യം സ്ക്രിപ്റ്റ് വായിച്ചു കേൾപിച്ചത് ചെമ്പൻ ചേട്ടനാണ്. ആദ്യം ലിച്ചി വരുന്നു, കിസ്സ് ചെയ്യുന്നു എന്നൊക്കെ വായിച്ചിട്ടാണ് ചെമ്പൻ ചേട്ടൻ തുടങ്ങിയത്. ഞാൻ ചെമ്പൻ ചേട്ടനോട് ചോദിച്ചു കിസ്സൊക്കെ ചെയ്യണോ, ‘ഏയ് ഇല്ലെടി അങ്ങനെയൊന്നും ചെയ്യേണ്ട അതൊക്കെ കംപ്യൂട്ടർ വഴി ശരിയാക്കാം’ എന്നു പറഞ്ഞു.
ഷോട്ടെടുക്കുന്ന സമയം ലിജോ ചേട്ടൻ വന്നു പറഞ്ഞു ലിച്ചി ജസ്റ്റ് നീയൊരു ഫ്രണ്ടിനെ കിസ്സ് ചെയ്യില്ലേ അതുപോലെ ചെയ്തിട്ട് പോകാൻ പറഞ്ഞു. ഒടുവിൽ ചേട്ടന് പറഞ്ഞു വേണ്ട ജസ്റ്റൊന്നു ഹഗ് ചെയ്താൽ മതി, നീ നോർമലായിട്ട് എന്താ തോന്നുന്നത് അതുപോലെ ചെയ്താൽ മതി എന്നു പറഞ്ഞു. ഇന്നും ആ വഴി പോകുമ്പോൾ ആ വീടും വഴിയുമൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.
ലിച്ചി ഒരിക്കലും എന്നിൽ നിന്നും പോവില്ല. ലിച്ചി എന്തൊക്കെയാണോ അതൊക്കെയാണ് ഞാൻ. എല്ലാവരും ലിച്ചി എന്നു വിളിക്കുമ്പോൾ സന്തോഷമാണ്. ഞാൻ എന്നെ പരിചയപ്പെടുത്തുന്നതും ലിച്ചി എന്നു പറഞ്ഞാണ്.” അന്ന പറയുന്നു .
anna about her first movie
