Malayalam
കൃത്യമായി മോഹന്‍ലാല്‍ മമ്മൂക്കയില്‍ എത്തിയതിനു പിന്നില്‍ ഒരു ബുദ്ധികേന്ദ്രം ഉണ്ട്, അതില്‍ ഇയാളുടെ റോള്‍ എന്തെന്ന് മാത്രമാണ് അറിയേണ്ടത്, ഇയാളെ മുന്നില്‍ നിറുത്തി കളിച്ചവന്‍; അന്വേഷണം വരട്ടെ, സത്യാവസ്ഥ പുറത്ത് വരണം; വൈറലായി കുറിപ്പ്
കൃത്യമായി മോഹന്‍ലാല്‍ മമ്മൂക്കയില്‍ എത്തിയതിനു പിന്നില്‍ ഒരു ബുദ്ധികേന്ദ്രം ഉണ്ട്, അതില്‍ ഇയാളുടെ റോള്‍ എന്തെന്ന് മാത്രമാണ് അറിയേണ്ടത്, ഇയാളെ മുന്നില്‍ നിറുത്തി കളിച്ചവന്‍; അന്വേഷണം വരട്ടെ, സത്യാവസ്ഥ പുറത്ത് വരണം; വൈറലായി കുറിപ്പ്
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി പ്രഭീഷ്.
കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
2023 ല്‍ കണ്ടതില്‍ വച്ചേറ്റവും അസ്വസ്ഥതയും വെറുപ്പും തോന്നിയ ഒരു വീഡിയോ ആയിരുന്നു അത്. ഒരു മനുഷ്യന്, ഒരു മലയാളിക്ക് ഇത്രമേല്‍ അധ:പതിക്കുവാന്‍ കഴിയുമോ എന്ന തോന്നലിനൊപ്പം ഇത് വന്ന യൂട്യൂബ് ചാനലിന്റെ ദുഷ്ടലാക്കില്‍ സംശയവും തോന്നി. ഇന്നും അമ്പത് രൂപയോ അര കുപ്പി മദ്യമോ കൊടുത്താല്‍ മൈക്കിന്റെ മുന്നില്‍ വന്ന് നിന്ന് എന്ത് തോന്ന്യാസവും പറയാന്‍ തയ്യാറായിട്ടുള്ള മനുഷ്യര്‍ക്ക് പഞ്ഞാമില്ലാതിരികെ സ്വന്തം ചാനലിന് മൈലേജ് കിട്ടുവാന്‍ വേണ്ടി എടുത്ത നാടകം അല്ലേ എന്ന് പോലും തോന്നിയിരുന്നു.
കാരണം ഇന്നും സോഷ്യല്‍ മീഡിയ എന്തെന്നോ അതിന്റെ ഗുണ ദോഷവശങ്ങള്‍ എന്തെന്നോ അറിയാന്‍ പാടില്ലാത്ത എത്രയോ സാധാരണക്കാരായ മനുഷ്യര്‍ നമുക്ക് ചുറ്റിലും ഉണ്ട്. സ്വന്തം ചാനല്‍ വൈറല്‍ ആവാന്‍ എന്ത് നെറികേടും കാട്ടാന്‍ മടി ഇല്ലാത്ത ടോക്‌സിക് ഊളകള്‍ ഒരുപാട് ഉള്ളിടത്ത് അങ്ങനെയും സംശയിക്കാമല്ലോ. പതിവ് പോലെ വീഡിയോ വൈറല്‍ ആയ ഉടന്‍ പോര്‍വിളി തുടങ്ങി.
മതം എന്ന മദയാനയെ ഒരുക്കി നിറുത്തി ഹിന്ദുവായ ഏട്ടന്‍ മാത്രം എന്നും ഉയര്‍ന്നു നിന്ന് കാണുവാന്‍ ആഗ്രഹിക്കുന്ന, ഇസ്ലാം ആയ മമ്മൂക്കയും മകനും നശിച്ചു കാണുവാന്‍ ആഗ്രഹിക്കുന്ന ഹിന്ദു വര്‍ഗ്ഗീയ ഫാസിസ്റ്റ് ചാരനായി അയാള്‍ എത്ര വേഗത്തിലാണ് മുദ്ര കുത്തപ്പെട്ടത്. ഒപ്പം സംഘിചാപ്പയും.!!
ഇന്നലെ അയാള്‍ വീണ്ടും വൈറല്‍ ആയി. ഇക്കുറി കൈകൂപ്പി മാപ്പ് പറയുന്ന വീഡിയോ. അപ്പോഴാണ് ആളുടെ പേരും സ്ഥലവും ഒക്കെ പൊതുസമൂഹം ശ്രദ്ധിക്കുന്നത്. പേര് സനോജ് അലി റഷീദ്. മട്ടാഞ്ചേരിക്കാരന്‍.!! താരാരാധന മൂത്ത് സൈക്കോ ആയിപ്പോയ ഒരു പാഴ് എന്നാണ് അറിയുന്നത്. എന്തായാലും വെറും ഒരു മാപ്പില്‍ ഒതുക്കാതെ, നല്ല രീതിയില്‍ ഒരു അന്വേഷണം വരട്ടെ!! ഇതിന്റെ പിന്നില്‍ ഉള്ള സത്യാവസ്ഥ പുറത്ത് വരണം.
2024 ല്‍ നടന്നു കാണുവാന്‍ ആഗ്രഹിക്കുന്ന കാര്യം എന്തെന്ന് പബ്ലിക് ഒപ്പീനിയന്‍ വീഡിയോ എടുക്കുമ്പോള്‍ അത് കൃത്യമായി മോഹന്‍ലാല്‍ മമ്മൂക്കയില്‍ എത്തിയതിനു പിന്നില്‍ ഒരു ബുദ്ധികേന്ദ്രം ഉണ്ട്. അതില്‍ ഇയാളുടെ റോള്‍ എന്തെന്ന് മാത്രമാണ് അറിയേണ്ടത്. ഇയാളെ മുന്നില്‍ നിറുത്തി കളിച്ചവന്‍, അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ അയാളെ ആണ് തുറന്ന് കാട്ടേണ്ടത്.
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.
‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..’ എന്നാണ് സനോജ് റഷീദ് പറയുന്നത്.
‘അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
