Connect with us

മഹാലക്ഷ്മിയ്‌ക്കൊപ്പം വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിച്ച് കാവ്യ; വൈറലായി ചിത്രങ്ങള്‍

Malayalam

മഹാലക്ഷ്മിയ്‌ക്കൊപ്പം വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിച്ച് കാവ്യ; വൈറലായി ചിത്രങ്ങള്‍

മഹാലക്ഷ്മിയ്‌ക്കൊപ്പം വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിച്ച് കാവ്യ; വൈറലായി ചിത്രങ്ങള്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന്‍ അറിയപ്പെടുന്നത്. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. കുടുംബ കാര്യങ്ങളും മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി.

വെീൃെേ

സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്ന താരം ഇപ്പോള്‍ തന്റെ ഫോട്ടോകള്‍ പങ്കുവെച്ച് എത്താറുണ്ട്. സോഷ്യല്‍മീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇപ്പോള്‍ സജീവമായി പോസ്റ്റുകള്‍ ചെയ്യുന്നുമുണ്ട്. നിമിഷ നേരം കൊണ്ടണ് കാവ്യയുടെ പോസ്റ്റുകള്‍ വൈറലാകുന്നത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ചിലതെല്ലാം കാവ്യ അവിടെ പങ്കുവയ്ക്കാറുണ്ട്.

ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ പോസ്റ്റുമായി എത്തുന്നത്. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രത്തിന് ശേഷം ഇപ്പോഴിതാ ന്യൂഇയര്‍ സ്‌പെഷ്യല്‍ ഫോട്ടോയും പങ്കിട്ടിരിക്കുകയാണ് താരം. ‘ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍’ എന്ന ക്യാപ്ഷനൊപ്പമാണ് കാവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

മകള്‍ മാമാട്ടി എന്ന മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷം. കാവ്യയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായതോടെ, ഫോട്ടോസിന്റെയും വീഡിയോയുടെയും എല്ലാം ഒഴുക്കും കൂടി. പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമാണ്.

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. അടുത്തിടെ കാവ്യ തന്റെ ജീവിതത്തെ കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിച്ച ആളാണ് താന്‍ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല. അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനില്‍ പോയിരുന്നത്. ഇന്നത്തെ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ ഒറ്റക്ക് ജീവിക്കാന്‍ പ്രാപ്തരാണ് എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്.

വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിര്‍പ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നും താരം വിശദീകരിച്ചു.

ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതേസമയം ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.

അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാളയാര്‍ പരമശിവന്റെ രണ്ടാം ഭാഗത്തില്‍ ഉപ്പായും കാവ്യയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Continue Reading
You may also like...

More in Malayalam

Trending