Connect with us

‘ബറോസ്’ ഈ വര്‍ഷമെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു; വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റര്‍

Malayalam

‘ബറോസ്’ ഈ വര്‍ഷമെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു; വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റര്‍

‘ബറോസ്’ ഈ വര്‍ഷമെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു; വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘ബറോസ്’. 2021 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊറോണയടക്കം പല കാര്യങ്ങള്‍ കൊണ്ട് മുടങ്ങുകയായിരുന്നു. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

പുതുവര്‍ഷ രാത്രിയിലാണ് അദ്ദേഹം ബറോസിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം, ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. മാര്‍ച്ച് 28 ന് ബറോസ് തീയേറ്ററുകളിലെത്തും.

വാളുമേന്തി കുതിരപ്പുറത്തിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലായിരിക്കും ചിത്രം റിലീസിനെത്തുക. നേരത്തെ ബറോസിന്റെ പ്രൊമോ ടീസര്‍ പുറത്ത് വന്നിരുന്നു. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

കൊച്ചിയും ഗോവയുമാണ് ബറോസിന്റെ പ്രധാന ലൊക്കേഷനുകള്‍. 2019 ല്‍ പ്രഖ്യാപിച്ച ബറോസ് മോഹന്‍ലാലിന്റെ സ്വപ്ന പ്രൊജക്ടാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top